മാനസിക പിരിമുറുക്കങ്ങള്‍ അകറ്റി സന്തോഷത്തോടെ ജീവിക്കണോ? എങ്കില്‍ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുക

പച്ചക്കറികളും പഴങ്ങളും കൂടുതലായി കഴിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കങ്ങള്‍ അകറ്റി സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്ന് പുതിയ പഠനം. അതുപോലെ തന്നെ പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നത് അര്‍ബുദം, ഹൃദയാഘാതം എന്നീ രോഗാവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ദിവസവും എട്ട് തരം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മാനസിക പിരിമുറുക്കങ്ങള്‍ അകറ്റാനും സന്തോഷം കൈവരാനും ഇത് സഹായകമാകുമെന്ന് ഗവേഷകര്‍ പറയുന്നു. സ്ത്രീകള്‍ക്കാണ് പുരുഷന്മാരെക്കാള്‍ ഇത് ഏറെ ഫലപ്രദമാണെന്നും പഠനത്തിന് നേതൃത്യം നല്‍കിയ ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ഡോ. റെഡ്‌സൊ മുജ്‌സിക് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.