ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്ന നിലയില്‍; തിരുവനന്തപുരം സ്വദേശി സത്യനാണ് കൊല്ലപ്പെട്ടത്; കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയം

മസ്‌കത്ത്: ഒമാനില്‍ മലയാളിയെ കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യനെയാണ് (50) മസ്‌കറ്റിലെ മത്രയില്‍ താമസസ്ഥലത്ത് കഴുത്തറുത്ത് കൊന്ന നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചാ ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു.  ഒമാന്‍ ഫ്‌ളോര്‍ മില്‍ കമ്പനിയിലെ ഡീലറുടെ കളക്ഷന്‍ ഏജന്റാണ് സത്യന്‍. സാധാരണ ഇരുപതിനായിരത്തോളം റിയാല്‍ കൈവശം ഉണ്ടാകാറുണ്ട്. ഉച്ചക്ക് 12 മണിക്ക് സത്യന്‍ ജോലി കഴിഞ്ഞെത്താറുണ്ട്. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ മലയാളിയാണ് മൃതദേഹം കണ്ടത്.

© 2024 Live Kerala News. All Rights Reserved.