മദ്യലഹരിയില്‍ ദമ്പതികള്‍ തമ്മിലടിച്ചു; വഴക്കിനു ശേഷം ഉറങ്ങാന്‍ കിടന്ന ഭാര്യയെ ശ്രീധരന്‍ തലയ്ക്കടിച്ചു കൊന്നു

കൊല്ലം: മദ്യലഹരിയില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടു. വഴക്കിനു ശേഷം ഉറങ്ങാന്‍ പോയ ഭാര്യയെ ശ്രീധരന്‍ തലയ്ക്കടിച്ചു കൊന്നു. കൊട്ടാരക്കര മൈലത്ത് ജ്യോതിലക്ഷ്മി (42) ആണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഭര്‍ത്താവ് ശ്രീധരന്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങി.
കൊലപാതകം നടക്കുമ്പോള്‍ ഇവരുടെ ഇളയമകള്‍ വീട്ടിലുണ്ടായിരുന്നു. പുലര്‍ച്ചെയാണ് രകൊലപതാക വിവരം അയല്‍ക്കാര്‍ അറിഞ്ഞത്. പൊലീസ് സ്‌റ്റേഷനില്‍ എത്തിയ ശ്രീധരന്‍ വിഷം കഴിച്ചിരുന്നു. സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ ഇയാളെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.