അമിതമായ ഉറക്കവും ഉറക്കമില്ലായ്മയും ആരോഗ്യത്തിന് ഹാനികരം; ഉറക്കം ദഹനപ്രകിയയെ ബാധിക്കും

അമിതമായ ഉറക്കവും കുറച്ച് ഉറങ്ങുന്നതും ആരോഗ്യത്തിന് ഹാനികരണമാണെന്ന് പഠനങ്ങള്‍. മനുഷ്യന്‍ ഒരു ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തെ ബാധിക്കും. ഉറക്കത്തിന് സമയക്രമം പാലിച്ചില്ലെങ്കില്‍ ദഹനപ്രക്രിയയെ ബാധിക്കുന്നുവെന്നും മാനസികസംഘര്‍ഷത്തിന് വരെ ഇത് കാരണമാകുമെന്നും ബയോളജിക്കാന്‍ സൈക്കാസ്ട്രി എന്ന ജേര്‍ണലിന്റെ എഡിറ്റര്‍ ഡോ. ജോണ്‍ ക്രിസ്റ്റല്‍ പറയുന്നത്. ശരീരത്തിലെ രക്തയോട്ടം ക്രമമായി നടക്കാതിരിക്കാനും സാധ്യതയുള്ളതായി ഡോ. ജോണ്‍ ക്രിസ്റ്റല്‍ പറയുന്നു. അമിതമായ ഉറക്കം ഹെല്‍ത്ത് കണ്ടീഷനെ ബാധിക്കുന്നു. കാര്‍ഡിയോ വാസ്‌കുലര്‍ പ്രശ്‌നം, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രഷര്‍ വേരിയേഷനിലെ വ്യത്യാസം, ടൈപ്പ് 2 ഡയബറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഉറക്കവും രോഗപ്രതിരോധശേഷിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു.