ഹ്യൂണ്ടായ് ഐ എക്‌സ് 25 ഓഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയിലേക്ക്..

വെബ്‌ഡെസ്‌ക്

ഹ്യൂണ്ടേയുടെ പുതിയ കോംപാക്റ്റ് എസ്യുവി ആയ ഐ എക്‌സ് 25 ഉടന്‍ ഇന്ത്യയില്‍ എത്തും. ഓഗസ്റ്റില്‍ വിപണയിലെത്തുമെന്ന് കരുതപ്പെടുന്ന കാറിന്റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും വെറുമൊരു ക്രോസ്സോവര്‍ എന്നതിലപ്പുറം ഒരു തികഞ്ഞ എസ്യുവി തന്നെയാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

1.6 ലിറ്റര്‍ എഞ്ചിന്റെ പിന്‍ബലത്തോടെ എത്തുന്ന കാറില്‍ 6 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് ഉണ്ടാവുക. 6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനും ഐഎക്‌സ് 25വില്‍ ലഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ സൂചിപ്പിക്കുന്നത്.

ഐഎക്‌സ് 25 ഇന്ത്യയുടെ പല ഭാഗത്തും പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ സ്‌പൈ ഫോട്ടോകള്‍ നേരത്തെ മുതല്‍ ഇന്റെര്‍നെറ്റിലുണ്ട്. ജൂണില്‍ വാഹനം മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിക്കുമെന്നും സൂചനയുണ്ട്

© 2024 Live Kerala News. All Rights Reserved.