കടക്കെണിയിലായ വികസിത രാജ്യങ്ങളില്‍ ഗ്രീസ് ഒന്നാംസ്ഥാനത്ത്

ആതന്‍സ്: അന്താരാഷ്ര്ട നാണയനിധിയില്‍ (ഐ.എം.എഫ്) പണം തിരിച്ചടക്കാനുള്ള അവസാന കാലാവധിയും അവസാനിച്ചതോടെ ഗ്രീസ് ഐ.എം.എഫിന് പണമടക്കാനുള്ള പുരോഗമന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതത്തെി. 1.6 ബില്യന്‍ യൂറോയാണ് ഗ്രീസ് ഐ.എം.എഫില്‍ അടക്കേണ്ടത്. ഇന്നലെ ഇതിനുള്ള അവസാന ദിവസമായിരുന്നു. പണമടക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ആവശ്യപ്പെട്ട് ഗ്രീസ് ഐ.എം.എഫിന് കത്തെഴുതിയിരുന്നു. എന്നാല്‍ കത്ത് ഐ.എം.എഫ് തള്ളിയിരിക്കുകയാണ്.

ഗ്രീസിന് കടത്തില്‍ നിന്ന് കരകയറാന്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളാണ് യൂറോസോണ്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ഇതിനു വഴങ്ങാതെ ജനഹിത പരിശോധനക്ക് വിഷയം വിടുകയായിരുന്നു ഗ്രീസ് പ്രധാനമന്ത്രിയായ അലക്സിസ് സിപ്രാസ്.

യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച കര്‍ശന അച്ചടക്കനടപടികള്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ തള്ളിക്കളയണമെന്ന് ഗ്രീക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് ജനതയോട് ആവശ്യപ്പെട്ടു.അച്ചടക്കനടപടികള്‍ അംഗീകരിക്കാത്തപക്ഷം പ്രതിസന്ധി പരിഹരിക്കാന്‍ മെച്ചപ്പെട്ട ഒത്തുതീര്‍പ്പുനടപടികള്‍ക്ക് സാധ്യത തെളിയുമെന്നും ഒൗദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ പ്രധാനമന്ത്രി രാജ്യത്തോട് പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച പാക്കേജും കൂടുതല്‍ സാമ്പത്തിക അച്ചടക്ക നടപടികളും തള്ളിക്കളയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയറിയിക്കാന്‍ 20,000ത്തോളം അനുയായികളാണ് തിങ്കളാഴ്ച രാത്രി തലസ്ഥാനത്ത് പാര്‍ലമെന്‍റിന് മുന്നില്‍ തടിച്ചുകൂടിയത്. എതിര്‍പക്ഷം ചൊവ്വാഴ്ച പ്രതിഷേധമാര്‍ച്ച് നടത്തുകയും ചെയ്തു.

അഞ്ചുവര്‍ഷത്തിലേറെ നീണ്ട സാമ്പത്തികമാന്ദ്യത്തിനുശേഷം കൂടുതല്‍ അച്ചടക്കനടപടികള്‍ക്കുള്ള ആവശ്യം അംഗീകരിക്കാനാകില്ളെന്ന് സിപ്രാസ് പറഞ്ഞു. അന്താരാഷ്ര്ട നാണയനിധിക്ക് നല്‍കാനുള്ള 160 കോടി യൂറോ സമയപരിധി തീരുന്ന ജൂണ്‍ 30നകം തിരിച്ചുനല്‍കാനാകില്ളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സമയപരിധി നീട്ടണമെന്ന ഗ്രീസിന്‍െറ അഭ്യര്‍ഥന യൂറോപ്യന്‍ യൂനിയനും ഐ.എം.എഫും തള്ളിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍െറ അച്ചടക്ക നിര്‍ദേശം തള്ളുന്നുവെന്നത് ഗ്രീസിന് യൂറോസോണിന് പുറത്തേക്ക് വഴിതെളിയുന്നെന്ന സൂചനയാണ് നല്‍കുന്നത്; ഗ്രീസ് യൂറോസോണില്‍ തുടരുമോ എന്നത് തീരുമാനിക്കുക ജൂലൈ അഞ്ചിന് നടക്കുന്ന ഹിതപരിശോധനയായിരിക്കും.

© 2024 Live Kerala News. All Rights Reserved.