കോവളത്ത് മൂന്നംഗസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; വെട്ടേറ്റ ഭാര്യ ഗുരുതാരവസ്ഥയില്‍

തിരുവനന്തപുരം: മൂന്നംഗസംഗമാണ് കോവളത്ത് ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്. കോളിയൂര്‍ സ്വദേശി ദാസന്‍ (45) ആണ് മരിച്ചത്. വെട്ടേറ്റ് ഗുരുതര പരുക്കേറ്റ ഭാര്യ ഷീജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണ കാരണം വ്യക്തമല്ല.
പുലര്‍ച്ചെ 5.15 ഓടെ മക്കളാണ് ദാസനെയും ഭാര്യയെയും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും ദാസന്‍ മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കവര്‍ച്ചയാണോ ആക്രമണത്തിന് പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.