പാര്‍വതി തുറന്നു പറയുന്നു.. അത്തരം സിനിമകളിലേക്ക് താനില്ല

ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് തെന്നിന്ത്യൻ താരം പാർവതി ഇപ്പോൾ അഭിനയിക്കുന്നത്. റീമേയ്ക്ക് ചിത്രങ്ങളിൽ അഭിനയിക്കുന്നതിനോട് തനിക്ക് തെല്ലും താൽപര്യമില്ലെന്ന് പറഞ്ഞിരുന്ന പാർവതി ഈ ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായതിന് പിന്നിൽ മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. തമിഴ് ബാംഗ്ലൂർ ഡേയ്സിന്റെ സംവിധായകനായ ഭാസ്ക്കർ ഈ ചിത്രത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്ന് അറിയാനാണ് പാർവതി ചിത്രത്തിൽ അഭിനയിച്ചത്.

സംവിധായകന്റെ ബൊമ്മാരില്ലു എന്ന ചിത്രം തനിക്കേറെ ഇഷ്ടമായു. അദ്ദേഹം ഈ ചിത്രത്തെ എങ്ങനെയാകും ആവിഷ്ക്കരിക്കുക എന്നറിയാൻ തനിക്ക് ഏറെ താൽപര്യമുണ്ടായിരുന്നു.  മാത്രമല്ല, ചിത്രത്തിലെ ആർ.ജെ. സാറ എന്ന കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതുമാണ്. അങ്ങനെയുള്ളപ്പോൾ ആ വേഷം അവതരിപ്പിക്കാമെന്ന് കരുതി.  ഈ ഒരു റീമേയ്ക്ക് ചിത്രത്തിൽ അഭിനയിച്ചെന്ന് കരുതി ഇനി അത്തരം ചിത്രങ്ങളിൽ അഭിനയിക്കാൻ താൻ തയ്യാറല്ലെന്നും പാർവതി പറഞ്ഞു.

ചിത്രത്തിന്റെ അനുഭവം വളരെ രസകരമാണെന്ന് പറഞ്ഞ പാർവതി മലയാളത്തിൽ നിന്നും വ്യത്യസ്തമായാണ് തമിഴ് പതിപ്പ് തയ്യാറാക്കുന്നതെന്ന് പറഞ്ഞു. എന്നിരുന്നാലും ചിത്രത്തിന്റെ യഥാർത്ഥ പതിപ്പിലെ കഥാപാത്രമാണ് തനിക്കേറെ പ്രിയങ്കരമെന്നും താരം വ്യക്തമാക്കി.

 

Photo courtesy:martin prakat