കപ്പലണ്ടി കൊറിക്കാം, ചുവന്ന വീഞ്ഞു കുടിക്കാം; ഓർമശക്തിക്കായി…

 groundnut

 വെബ്‌ഡെസ്‌ക്

ചുവന്ന മുന്തിരിയും കപ്പലണ്ടിയും വാർധക്യസംബന്ധിയായ സ്മൃതിനാശം തടയുമെന്നു പുതിയ കണ്ടെത്തൽ. ടെക്സസ് എ ആൻഡ് എം ഹെൽത്ത് സയൻസ് സെന്റർ കോളജ് ഓഫ് മെഡിസിനിലെ അധ്യാപകനും ഇന്ത്യൻ വംശജനുമായ അശോക് കെ. ഷെട്ടിയാണ് അൽസ്ഹൈമേഴ്സ് രോഗത്തിനു പ്രതിവിധിയായി മുന്തിരിസത്തും കപ്പലണ്ടിയും നിർദേശിക്കുന്നത്.

ചുവന്ന മുന്തിരിയുടെ തൊലിയിലും കപ്പലണ്ടിയിലും ചിലതരം ബെറികളിലുമുള്ള റെസ്വിറട്രോൾ എന്ന ആന്റിഓക്സിഡന്റ് പദാർഥം ഓർമശക്തിയുടെ കാവലാളാകുമെന്നാണു ഷെട്ടിയും സംഘവും കണ്ടെത്തിയത്. റെസ്വിറട്രോൾ ഹൃദ്രോഗം തടയാൻ ഉത്തമമാണെന്നു നേരത്തെതന്നെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അൽസ്ഹൈമേഴ്സ് ചികിൽസയിൽ ഫലപ്രദമെന്നു തെളിയുന്നത് ഇതാദ്യം.

ചിലതരം ബെറികളിലും റെസ്വിറട്രോൾ അടങ്ങിയിട്ടുണ്ട്. ഓർമയും ഗ്രാഹ്യശേഷിയും മനോനിലയും നിയന്ത്രിക്കുന്ന തലച്ചോർ ഭാഗമായ ഹിപ്പോകാംപസിന്റെ ആരോഗ്യത്തിന് റെസ്വിറട്രോൾ നല്ലതാണെന്നാണു തെളിഞ്ഞത്. മധ്യവയസ്സിൽ ചികിൽസ തുടങ്ങിയാൽ വാർധക്യത്തിലെ സ്മൃതിനാശം അകറ്റിനിർത്താമെന്നതാണു പ്രധാന ഗുണം

© 2024 Live Kerala News. All Rights Reserved.