കാന്‍സര്‍ കോശങ്ങളെ വെറും രണ്ട് മണിക്കൂര്‍ കൊണ്ട് നശിപ്പിക്കാം; എങ്ങനെയെന്ന് അറിയൂ

ഹൂസ്റ്റണ്‍: നൈട്രോബെന്‍സാല്‍ഡിഹൈഡ് കുത്തിവെച്ച് അപകടകാരികളായ കാന്‍സര്‍ കോശങ്ങളെ വെറും രണ്ട് മണിക്കൂര്‍ കൊണ്ട് നശിപ്പിക്കുന്ന ചികിത്സാരീതി വരുന്നു. അമ്ലാംശം കൂടുന്നതോടെ 95 ശതമാനം കോശങ്ങളും രണ്ട് മണിക്കൂറിനകം നശിക്കുമെന്ന് ടെക്‌സാസ് ആന്‍ഡ് സാന്‍ അന്റോണിയോ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രഫ. മാത്യൂ ദോവിന്‍ പറഞ്ഞു. പുതിയ ചികിത്സാരീതിക്ക് പിന്നില്‍ ദോവിന്‍ ആണ്. സ്തനാര്‍ബുദം അടക്കമുള്ളവയ്ക്ക് ഈ പുതിയ ചികിത്സാരീതി ആശ്വാസം പകരും. തലച്ചോറ്, മഹാധമനി എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകളുടെ ചികിത്സയ്ക്കും ഉപയോഗിക്കാം. കീമോതെറാപ്പി ശരീരത്തിലെ എല്ലാ കോശങ്ങളെയും ബാധിക്കും. റേഡിയേഷന്‍ വേദന നിറഞ്ഞതാണ്. ഇവയ്ക്കു പകരമാകും ഈ ചികിത്സാരീതിയെന്ന് ദോവിന്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.