ഗൂഗ്ളിന് നെയ്യപ്പവും ന്യൂട്ടെല്ലയും വേണ്ട; പുതിയ ആന്‍ഡ്രോയിഡിന്റെ പേര് ‘നൂഗാ’

ന്യൂഡല്‍ഹി: ഗൂഗ്ളിന്റെ പുതിയ മൊബൈല്‍ ഓപറേറ്റിംഗ് സിസ്റ്റം ഇന്ത്യന്‍ രൂചി ലഭിക്കുമെന്ന് കരുതിയത് വെറുതെ. നെയ്യപ്പത്തേക്കാളും ന്യൂട്ടെല്ലയേക്കാളും രുചി നൂഗാനാണ്. ഗൂഗഌന്റെ പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷന്‍ നൂഗാ എന്നറിപ്പെടും. പഞ്ചസാരയും തേനും വറുത്ത കശുവണ്ടിയും ചേര്‍ത്തുണ്ടാക്കുന്ന ഫ്രഞ്ച് മിഠായിയുടെ പേരാണ് ന്യൂഗാ (nought).

മേയില്‍ ചേര്‍ന്ന ഗൂഗഌന്റെ വാര്‍ഷിക ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് പുതിയ ആന്‍ഡ്രോയിഡ് വെര്‍ഷന് പേര് നിര്‍ദേശിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തത്. ഇന്ത്യയില്‍ നിന്നും നെയ്യപ്പത്തിനായിരിന്നു ആവശ്യക്കാര്‍ ഏറെ. പക്ഷേ ആഗോളതലത്തില്‍ ന്യൂട്ടെല്ലയും നൂഗാ മുന്നിട്ട് നിന്നിരുന്നു. ന്യൂട്ടെല്ല വിജയിക്കുമെന്നായിരുന്നു അവസാന നിമിഷം വരെയുള്ള സൂചന. എന്നാല്‍ ആന്‍ഡ്രോയിഡിന് മധുരം പകരാനുള്ള ഭാഗ്യം ലഭിച്ചത് നൂഗായ്ക്കാണ്. പുതിയ വെര്‍ഷന്റെ പേര് ആന്‍ഡ്രോയിഡ് നൂഗാ എന്നായിരിക്കുമെന്ന് ഗുഗ്ള്‍ ഇന്നലെ് ട്വീറ്റ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.