വിലക്കുറവിന്റെ പൂരവുമായ്… ഇന്ത്യയിലെ ആദ്യത്തെ ‘പറക്കും ജ്വല്ലറി’ കേരളത്തില്‍

ഇനിമുതല്‍ ജ്വല്ലറി ഷോറൂം നിങ്ങളുടെ വീട്ടുപടിക്കലേക്കെത്തുന്നു. ഇന്ത്യയിലെ ആദ്യത്തെ സഞ്ചരിക്കുന്ന ജ്വല്ലറി കേരളത്തിലെ റോഡുകളില്‍ ഇനി നിറസാന്നിദ്ധ്യമാകും. ബോബി & മറഡോണ ഗോള്‍ഡ് ഡയമണ്ട് പറക്കും ജ്വല്ലറി എന്ന പേരില്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പാണ് ഇത്തരമൊരു അപൂര്‍വ്വ സംരംഭത്തിന് തുടക്കംകുറിക്കുന്നത്. ലോകത്തിലെ നമ്പര്‍ 1 ഓട്ടോമൊബൈല്‍ ഡിസൈനറും, ഇന്ത്യയിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക അംഗീകാരം മേക്കിംഗ് ഇന്ത്യയിലൂടെ ഏറ്റുവാങ്ങിയ ഡിസി എന്ന ദിലീപ് ഛാബ്രിയ ആണ് പറക്കും ജ്വല്ലറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോകത്ത് ഇപ്പോള്‍ അമേരിക്കയില്‍ മാത്രമാണ് മൊബൈല്‍ ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്. ഡോ. ബോബി ചെമ്മണൂരാണ് റോഡിലൂടെ ഒഴുകുന്ന ജ്വല്ലറി ആഗ്യമായി ഇന്ത്യയ്ക്ക് പരിചയപ്പെടുത്തുന്നത്. ജൂണ്‍ 30 വ്യാഴാഴ്ച രാവിലെ 10.30ന് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം ഡോ. ബോബി ചെമ്മണൂര്‍ പറക്കും ജ്വല്ലറി ഉദ്ഘാടനം ചെയ്യും. ചടങ്ങിന് ദിലീപ് ഛാബ്രിയ മുഖ്യാതിഥി ആയിരിക്കും.
ഒരു പവനില്‍ കുറയാതെയുള്ള ഓരോ പര്‍ച്ചേയ്‌സിനുമൊപ്പം ഒരു കുട സൗജന്യമാണ്. കൂടാതെ എല്ലാം പര്‍ച്ചേയ്‌സിനുമൊപ്പം മറഡോണ ഗോള്‍ഡ് പാര്‍ട്ണര്‍ കാര്‍ഡും ലഭിക്കുന്നു. മറഡോണ ഗോള്‍സ് പാര്‍ട്ണര്‍ കാര്‍ഡിലൂടെ റിവാര്‍ഡ് പോയിന്റുകളും ആനുകുല്യങ്ങളും ലഭിക്കുന്നതിനു പുറമേ എല്ലാ ആഴ്ചയും നറുക്കെടുപ്പിലൂടെ ഐഫോണും സിനിമാടിക്കറ്റും കെഎഫ്‌സി കൂപ്പണും പെട്രോള്‍ വൗച്ചറും ലഭിക്കുന്നി. മറ്റ് വലിയ ജ്വല്ലറി ഷോറൂമുകളെപ്പോലെ ഒരുപാട് വലിയ ആഢംബരചെലവുകള്‍ ചെയ്യുന്നതിനു പകരം ആ പണം ഉപഭോക്താക്കള്‍ക്ക് സ്വര്‍ണ്ണവിലയില്‍ കുറച്ച് നല്‍കുന്ന രീതിയാണ് പറക്കും ജ്വല്ലറിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്. സ്വര്‍ണ്ണാഭരണരംഗത്ത് 153 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യവും 121 നോണ്‍ബാങ്ിംഗ് ഫിനാന്‍സ് സ്ഥാപനങ്ങളും 40 ജ്വല്ലറി ഷോറൂമുകളും ഉള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഒരു പുതിയ സംരംഭമാണ് പറക്കും ജ്വല്ലറി. തൊഴിലവസരങ്ങളിലേക്കുള്ള അപേക്ഷകളും കേരളത്തിലുടനീളം പറക്കും ജ്വല്ലറിയിലൂടെ സ്വീകരിക്കും. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ (സിഎസ് ആര്‍ ) ഭാഗമായി പറക്കും ജ്വല്ലറിയില്‍ സെയില്‍സും എക്‌സിബിഷനും മാത്രമല്ല,ഒരു ലക്ഷം ആര്യവേപ്പിന്റെ തൈകളും പറക്കും ജ്വല്ലറി എത്തുന്ന എല്ലാ ജില്ലകളിലും ബോബി ഫാന്‍സ് ക്ലബ്ലുകള്‍ മുഖേന നടുന്നതായിരിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത അത്യപൂര്‍വ്വ സ്വര്‍ണ്ണ, വജ്ര ആഭരണകലക്ഷനാണ് പറക്കും ജ്വല്ലറിയില്‍ ഒരക്കിയിട്ടുള്ളത്. ജൂണ്‍ 30 മുതല്‍ ജൂലായ് 9 വരെ കോഴിക്കോടും, തുടര്‍ന്ന് കേരളത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കും സ്വര്‍ണ്ണ, വജ്ര ആഭരണങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയുമായി പറക്കും ജ്വല്ലറി കടന്നുവരുന്നു.

© 2024 Live Kerala News. All Rights Reserved.