കഞ്ഞി കുടിക്കുന്നത് ശീലമാക്കൂ; ആരോഗ്യവും ദീര്‍ഘായുസും വര്‍ദ്ധിക്കും

പണ്ടുകാലത്ത് തവിടു കളയാത്ത അരി, ഗോതമ്പ്, ബാര്‍ലി, റാഗി തുടങ്ങിയ ഭക്ഷണങ്ങള്‍ ദിവസവും കഴിക്കുമായിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയില്‍ പോകുന്നത് കുറവായിരുന്നു. അന്ന് കുത്തരിക്കഞ്ഞി മലയാളിയുടെ ആരോഗ്യശീലമായിരുന്നു. എന്നാല്‍ തവിടു കളയാത്ത ധാന്യങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണു പഠനങ്ങള്‍ പറയുന്നത്. ഇത് ആരോഗ്യവും ദീര്‍ഘായുസും  നല്‍കും. തവിടു കളയാത്ത ധാന്യങ്ങള്‍ ദിവസവും കഴിച്ചാല്‍ ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗങ്ങള്‍ മൂലമുള്ള മരണസാധ്യതയെ കുറയ്ക്കാനാകുമെന്നു പഠനം. എത്രയധികം ധാന്യം കഴിക്കുന്നുവോ, അത്രയധികമായിരിക്കും ഗുണമാണ്. ജീവകം ബിയും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു.

ഒരു നേരം 16 ഗ്രാം ധാന്യാഹാരം കഴിക്കുന്നതുമൂലം മരണസാധ്യത ഏഴു ശതമാനം കുറയും. ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണം ഒന്‍പതു ശതമാനവും അര്‍ബുദം മൂലമുള്ള മരണസാധ്യത അഞ്ചു ശതമാനവും കുറയുമെന്നും പഠനം പറയുന്നു. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. സര്‍ക്കുലേഷന്‍ ജേണലിന്റെ ഒണ്‍ലൈന്‍ എഡിഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.