സ്‌പെയിനിന്റെ കാലിടറി; യൂറോ കപ്പില്‍ ഇറ്റലി ക്വാര്‍ട്ടറില്‍

പാരിസ്: യൂറോ കപ്പില്‍ നിലവിലെ ജേതാക്കളായ സ്‌പെയിനിന്റെ് കാലിടറി. ഇറ്റലി 20ന് സ്‌പെയിനിനെ തോല്‍പിച്ച് ക്വാര്‍ട്ടറിലെത്തി. ജര്‍മനിയാണ് ക്വാര്‍ട്ടറില്‍ അസൂറികളുടെ എതിരാളികള്‍. 33ാം മിനിറ്റില്‍ ഗിയോര്‍ജിയോ കില്ലീനിയും ഇഞ്ചുറി ടൈമില്‍ ഗ്രാന്‍സിയോ പെല്ലെയുമാണ് ഇറ്റലിക്കായി സ്‌കോര്‍ ചെയ്തത്.

2008ലും 2012 ലും ചാമ്പ്യന്‍മാരായ സ്‌പെയിനിന്റെ ഹാട്രിക്ക് കിരീടം എന്ന മോഹമാണ് ഇറ്റലിയോടുള്ള തോല്‍വിയോടെ പൊലിഞ്ഞത്. അയര്‍ലന്‍ഡിനോട് തോറ്റ ഗ്രൂപ് മത്സരത്തില്‍ ഇറ്റലി എട്ട് പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. ഇവരെയെല്ലാം കോച്ച് അന്‍േറാണിയോ കോണ്ടി തിരിച്ചത്തെിച്ചു. സ്പാനിഷ് നിരയിലും മികച്ച താരങ്ങള്‍ ബൂട്ടുകെട്ടി. 433 ശൈലിയില്‍ സ്പാനിഷ് അര്‍മഡയും 352 ശൈലിയില്‍ അസൂറിപ്പടയും കളത്തിലിറങ്ങി. മത്സരം തുടങ്ങിയ ഉടന്‍ മഴയും പെയ്തിറങ്ങി. ഡാനിയല്‍ ഡി റോസിയുടെ നീക്കങ്ങള്‍ സ്‌പെയിനിന് തുടക്കത്തില്‍ തലവേദനയുണ്ടാക്കി. രണ്ടാം പകുതിയില്‍ സെസ്‌ക് ഫാബ്രിഗസിന്റെ മുന്നറ്റങ്ങളും സ്‌പെയിനിന് രക്ഷയായില്ല. 75, 77 മിനിറ്റുകളില്‍ ഇനിയസ്റ്റയും പിക്വെും ഇറ്റാലിയന്‍ ഗോളി ജിയാന്‍ ല്യൂഗി ബഫണിനെ പരീക്ഷിച്ചു. പിന്നീട് പിക്വെുടെ ഷോട്ടും ബഫണ്‍ തടഞ്ഞു. സ്‌പെയിനിനെ ഗോളടിപ്പിക്കാന്‍ അനുവദിക്കാതിരുന്ന അസൂറികള്‍ അവസാന നിമിഷം ഒരു വട്ടംകൂടി വലകുലുക്കി വിജയമുറപ്പിക്കുകയായിരുന്നു. ഇഞ്ചുറി സമയത്ത് പകരക്കാരന്‍ ഡാര്‍മിയന്‍ വലതു വിങ്ങില്‍ നിന്ന് നല്‍കിയ പാസ് പെല്ലെ ലക്ഷ്യത്തിലത്തെിച്ചതോടെ നിലവിലെ ജേതാക്കളായ സ്‌പെയിന്‍ തകര്‍ന്നടിഞ്ഞു.

ഒമ്പതാം മിനിറ്റില്‍ ഇറ്റലിയുടെ സ്‌ട്രൈക്കര്‍ ഗ്രാസിയാനോ പെല്ലെയുടെ ഹെഡര്‍ സ്പാനിഷ് ഗോളി ഡേവിഡ് ജിയ കോര്‍ണര്‍ വഴങ്ങി തട്ടിയകറ്റി. പിന്നാലെ ജയാചെറിനിയുടെ ബൈസിക്ക്ള്‍ കിക്കും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് താരമായ ജിയ രക്ഷപ്പെടുത്തി. ആദ്യ പത്ത് മിനിറ്റില്‍ സ്‌പെയിനിനെ സമ്മര്‍ദത്തിലാക്കാന്‍ ഇറ്റലിക്ക് കഴിഞ്ഞു. മധ്യനിരയില്‍ അഞ്ച് താരങ്ങളെ അണിനിരത്തിയ ഇറ്റാലിയന്‍ സംഘത്തിന്റെ നീക്കം സ്‌പെയിനിന്റെ മുന്നേറ്റത്തെ ബാധിച്ചു. ഇറങ്ങിയും കയറിയും കളിച്ച മിഡ്ഫീല്‍ഡ് താരങ്ങള്‍ ഇറ്റലിക്ക് മത്സരത്തില്‍ മുന്‍തൂക്കമേകി. അല്‍വാരോ മൊറാട്ടയും ഡേവിഡ് സില്‍വയും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. 33ാം മിനിറ്റില്‍ ഏദറിന്റെ ഫ്രീകിക്ക് സ്പാനിഷ് ഗോളി തടുത്തിട്ടത് എത്തിയത് ജിയചെറിനിയുടെ വഴിക്കായിരുന്നു. ജോര്‍ജിയോ ചെല്ലിനിക്ക് പന്ത് കൈമാറി. മഴയില്‍ കുതിര്‍ന്ന മൈതാനത്ത് വഴുതി നിലത്തിരുന്നു പോയ സ്പാനിഷ് ഗോളിയെ കാഴ്ചക്കാരനാക്കിയായിരുന്നു ഇറ്റാലിയന്‍ പ്രതിരോധ ഭടന്റെ ഗോള്‍. ആദ്യപകുതിയുടെ അവസാന നിമിഷവും ഡേവിഡ് ജിയ രക്ഷകനായി.

© 2024 Live Kerala News. All Rights Reserved.