ബംഗാളി, മറാത്തി സിനിമകളില്‍ നിന്നും ക്ഷണമുണ്ട്; മലയാളത്തിന് പുറത്തുള്ള ഭാഷയില്‍ അഭിനയിക്കുകയാണെങ്കില്‍ നല്ലൊരു പ്രൊജക്ട് ആകണമെന്ന് ആഗ്രഹമുണ്ടെന്നും മഞ്ജു വാര്യര്‍

കൊച്ചി: ബംഗാളില്‍, മറാത്തി സിനിമയില്‍ നിന്നും വരെ ക്ഷണമുണ്ടായിട്ടുണ്ട്. പക്ഷേ മലയാളത്തിന് പുറത്തുള്ള ഭാഷയില്‍ അഭിനയിക്കുകയാണെങ്കില്‍ അത് നല്ലൊരു പ്രൊജക്ട് ആകണമെന്ന് ആഗ്രഹമുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. മിക്കവാറും ഈ വര്‍ഷം അത്തരമൊരു തീരുമാനമുണ്ടാകുമെന്നും മഞ്ജു മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നമ്മുടെ സിനിമ കൂടുതല്‍ ആളുകള്‍ കാണണം എന്നു തന്നെയാണഗ്രഹം. തിരക്കുപിടിച്ചു സിനിമകള്‍ ചെയ്യേണ്ട എന്നു തീരുമാനിച്ചത് അതുകൊണ്ടാണെന്നും മഞ്ജു പറയുന്നു. ദീപു കരുണാകരന്റെ ‘കരിങ്കുന്നം സിക്‌സസി’ല്‍ എന്ന പുതിയ സിനിമയില്‍ വോളിബോള്‍ കോച്ചായാണ് മഞ്ജുവാര്യര്‍ അഭിനയിച്ചത്.

© 2024 Live Kerala News. All Rights Reserved.