രങ്കസ്വാമിയുടെ തലയില്‍ കല്ലെടുത്തിട്ട് കൊലപ്പെടുത്തിയയാളെ അതേ രീതിയില്‍ ഭാര്യ കൊന്നു; സുഗന്ധമണിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്

മറയൂര്‍: രങ്കസ്വാമിയുടെ തലയില്‍ കല്ലെടുത്തിട്ട് കൊലപ്പെടുത്തിയാളെ അതേ രീതിയില്‍ ഭാര്യ കൊലപ്പെടുത്തി. . തമിഴ്‌നാട് പെരിയനായ്ക്കന്‍പാളം കാളിപാളയത്ത് മാരിയമ്മന്‍ക്ഷേത്ര തെരുവില്‍ സുഗന്ധമണിയാണ് ഭര്‍ത്താവ് രങ്കസ്വാമിയുടെ തലയില്‍ കല്ലെടുത്തിട്ട് കൊലപ്പെടുത്തിയ രവികുമാറിനെ അതേ രീതിയില്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം സുഗന്ധമണി പൊലീസില്‍ കീഴടങ്ങി.

രങ്കസ്വാമിയും അയല്‍വാസിയും സുഹൃത്തുമായ രവികുമാറും (50) കഴിഞ്ഞ വര്‍ഷം ജൂണ്‍ 6ാം തീയതി ഒന്നിച്ച് മദ്യപിക്കുന്നതിനിടെ വഴക്കുണ്ടായി. അന്നുരാത്രി വീടിന് മുന്‍പില്‍ ഉറങ്ങിക്കിടന്നിരുന്ന രങ്കസ്വാമിയെ കൊലപ്പെടുത്തുകയായിരുന്നു.
പൊലീസില്‍ കീഴടങ്ങിയ രവികുമാര്‍ ജയിലില്‍നിന്ന് ഏതാനും ദിവസം ഇറങ്ങിയിരുന്നു.രങ്കസ്വാമിയുടെ ഭാര്യ സുഗന്ധമണിയോട് രവികുമാര്‍ മോശമായി പെരുമാറിയതായി പറയുന്നു. നാട്ടുകാര്‍ കൂടിയതോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ വീണ്ടും സുഗന്ധമണിയോട് രവികുമാര്‍ വഴക്കിനുവന്നു. രവികുമാറിനെ ഉന്തി താഴെയിട്ട സുഗന്ധമണി അടുത്തുകിടന്ന കല്ലെടുത്ത് തലയ്ക്കിട്ടു. സംഭവസ്ഥലത്തുവച്ചുതന്നെ രവികുമാര്‍ കൊല്ലപ്പെട്ടു. സുഗന്ധമണി പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി.

© 2024 Live Kerala News. All Rights Reserved.