കസബയുടെ ടീസര്‍ കിടിലന്‍തന്നെ; വീഡിയോ കാണാം

കൊച്ചി: മമ്മൂട്ടി നായകനാക്കി രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന കസബയുടെ കിടിലന്‍ ടീസറാണ് പുറത്തുവന്നത്. രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയുടെ വ്യത്യസ്തതയുള്ള ഒരു പൊലീസ് കഥ എന്ന നിലയില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രംകൂടിയാണ് കസബ. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള-കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം. ബാംഗ്ലൂര്‍, ബംരാരപ്പെട്ട്, കൊച്ചി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ‘കസബ’യില്‍ സമ്പത്താണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

© 2022 Live Kerala News. All Rights Reserved.