ആ അമ്മയ്ക്ക് മകനെ പഠിപ്പിക്കണം; പക്ഷേ പഠനചിലവ് താങ്ങാനാവില്ല; റീത്ത പന്നാലിന് കൈത്താങ്ങുമായി ജസ്റ്റിസ് വിഎം കനാഡെ

മുംബൈ: മകന്റെ പഠനച്ചെലവ് അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. തുണി അലക്കിത്തേച്ചുകൊടുക്കുന്ന സ്ഥാപനം നടത്തിയിരുന്ന ഭര്‍ത്താവ് കനോജിയ മരിച്ചതിനെ തുടര്‍ന്നു വീട്ടുജോലി ചെയ്തു മക്കളെ പഠിപ്പിച്ചുവന്ന റീത്ത പന്നലാല്‍ (30) ആണു കോടതിയിലെത്തിയത്. ജസ്റ്റിസ് ധനസഹായം വാഗ്ദാനം ചെയ്തു. കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ബോംബെ ഹൈക്കോടതി ജസ്റ്റിസ് വി.എം. കാനഡെ കുട്ടിയുടെ പഠനച്ചെലവ് ഏറ്റെടുത്തതായി അറിയിച്ചത്. സ്‌കൂള്‍ പ്രവേശനത്തിന് ചെമ്പൂര്‍ തിലക് നഗര്‍ ലോക്മാന്യതിലക് എജ്യൂക്കേഷന്‍ സൊസൈറ്റി ആദ്യം 30,000 രൂപ യത്ആവശ്യപ്പെട്ടു. ഇതു പിന്നീട്, 10,500 ആയി കുറച്ചു. കുട്ടിയുടെ പഠനച്ചെലവ് ഒഴിവാക്കിത്തരാനോ, അതല്ലെങ്കില്‍ ഗഡുവായി അടയ്ക്കാന്‍ അവസരം നല്‍കാനോ സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിക്കണമെന്നാണ് റീത്ത കോടതിയോട് അഭ്യര്‍ഥിച്ചത്. മൂത്ത പെണ്‍മക്കള്‍ ഇതേ സ്‌കൂളിലാണു പഠിക്കുന്നത്. തന്റെ തുണികള്‍ ഇസ്തിരിയിട്ടിരുന്ന കനോജിയയുടെ മകനുവേണ്ടി സൗജന്യമായി കേസ് വാദിച്ച് അഭിഭാഷകന്‍ പ്രകാശ് വാഘും മാതൃകയായി. ജഡ്ജിയുടെ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

© 2022 Live Kerala News. All Rights Reserved.