നെടുമ്പാശ്ശേരിയില്‍ എടിഎം കൗണ്ടര്‍ ബോംബ് വച്ച് തകര്‍ത്തശേഷം കവര്‍ച്ചാശ്രമം; ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടംഗസംഘമാണ് കവര്‍ച്ചക്ക് പിന്നില്‍; ദൃശ്യങ്ങള്‍ സിസിടിവിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ബാങ്ക് എടിഎം കൗണ്ടര്‍ ബോംബെറിഞ്ഞ് തകര്‍ത്തശേഷമാണ് കവര്‍ച്ചാശ്രമം നടത്തിയത്. ആലുവ ദേശം എസ്.ബി.ഐ ബാങ്ക് ബ്രാഞ്ചിനടുത്തുള്ള എടിഎം കൗണ്ടര്‍ ആണ് സഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ 2.30-ഓടെയായിരുന്നു സംഭവം. കവര്‍ച്ചാശ്രമത്തില്‍ എടിഎം തകര്‍ന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടിേെല്ലന്ന് അധികൃതര്‍ വ്യക്തമാക്കി.
പുലര്‍ച്ചെയെത്തിയ പോലീസ് പട്രോളിങ്ങ് സംഘമാണ് എടിഎം കത്തുന്നത് കണ്ടത്. ഉടനെ പോലീസ് തീ കെടുത്തിയ ശേഷം ബാങ്ക് അധികൃതരെ വിവരമറിയിച്ചു. എടിഎം മെഷീന്‍ തകര്‍ന്ന് പല ഭാഗങ്ങളും ചിതറിത്തെറിച്ചിരുന്നു. എടിഎം കൗണ്ടറിന്റെ ചില്ലുകളുംതകര്‍ന്നിരുന്നു. അതേസമയം സിസിടിവി ക്യാമറകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. ഇന്ന് പുലര്‍ച്ചെ 2.30 ക്ക് ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയവരാണ് കവര്‍ച്ച ശ്രമം നടത്തിയത്. ഇവരുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി.

© 2024 Live Kerala News. All Rights Reserved.