ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു; നാല് വര്‍ഷമായി സരിതയെ അറിയാമെന്നും കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ സോളാര്‍ കമ്മീഷന് മൊഴി നല്‍കി. ഉമ്മന്‍ ചാണ്ടിയുടെ ഓഫിസില്‍നിന്നും ശുപാര്‍ശ ഉണ്ടായിരുന്നതിനാലാണ് ടീം സോളര്‍ കമ്പനിയുടെ എറണാകുളം എനര്‍ജി മാര്‍ട്ട് ഉദ്ഘാടനം ചെയ്തതെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഉദ്ഘാടനത്തിന് എത്തണം എന്നാവശ്യപ്പെട്ട് സരിത അന്നു മന്ത്രിയായിരുന്ന തന്നെ എറണാകുളം ഗസ്റ്റ് ഹൗസില്‍ കണ്ടിരുന്നു.നാല് വര്‍ഷമായി സരിതയെ അറിയാം. സരിത എഴുതിയ കത്ത് കണ്ടിട്ടില്ല. തന്റെ വീട്ടില്‍ ടീം സോളറിന്റെ പാനല്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഗണേഷ് സോളര്‍ കമ്മിഷനോട് പറഞ്ഞു. ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണിനു തന്നോടു വ്യക്തിവിരോധമുണ്ട്. ഷിബുവിനെതിരെ സരിതയെ കൊണ്ട് ആരോപണം ഉന്നയിച്ചെന്ന വാദം ശരിയല്ല. സോളര്‍ കേസിലേക്കു തന്നെ വലിച്ചിഴക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് കെ.ബി.ഗണേഷ്‌കുമാറാണെന്ന് ഷിബു ബേബി ജോണ്‍ സോളര്‍ കമ്മിഷനില്‍ മൊഴി നല്‍കിയിരുന്നു.

© 2022 Live Kerala News. All Rights Reserved.