മദ്യവ്യവസായി ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പങ്കെടുത്തത് തെറ്റ്; നേതാക്കള്‍ ഒചിത്യം കാണിച്ചില്ലെന്നും വിഎം സുധീരന്‍

തിരുവനന്തപുരം: യിഡിഎഫ് സര്‍ക്കാറിനെ നിരന്തരം ആക്ഷേപിച്ച മദ്യവ്യവസായി ബിജുരമേശിന്റെ മകളുടെ വിവാഹചടങ്ങില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നേതാക്കള്‍ ഔചിത്യം കാണിക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് ആ ചടങ്ങില്‍ നിന്നും ഇവര്‍  ഒഴിവാ
കേണ്ടതായിരുന്നുവെന്നാണെന്നും സുധീരന്‍ പറഞ്ഞു. മുന്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ് കൃഷ്ണയുമായിട്ടായിരുന്നു ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുള്ള വിവാഹ നിശ്ചയം. തിരുവനന്തരപുരം കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങുകള്‍ നടന്നത്. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഡിസംബര്‍ നാലിനാണ് വിവാഹം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുടുംബ സമേതമാണ് ചടങ്ങില്‍ പങ്കെടുത്തത്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ഇക്കാര്യത്തിലാണിപ്പോള്‍ സുധീരന്‍ നിലപാട് വ്യക്തമാക്കിയത്.

© 2022 Live Kerala News. All Rights Reserved.