ഇന്‍ഫോസിസ് ജീവനക്കാരിയെ പട്ടാപകല്‍ കുത്തിക്കൊന്ന പ്രതിയുടെ സിസിടിവി ദൃശ്യം പുറത്തുവിട്ടു; യുവതിയെ പരിചയമുള്ള കോള്‍ ടാക്‌സി ഡ്രൈവറെ പൊലീസ് തിരയുന്നു

ചെന്നൈ: നുങ്കമ്പാക്കം റെയില്‍വേ സ്‌റ്റേഷനില്‍ പട്ടാപ്പകല്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ കുത്തിക്കൊലപ്പെടുത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. എസ് സ്വാതി കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌റ്റേഷനു സമീപമുള്ള കടയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത്. 24 കാരി സ്വാതിയെ വെള്ളിയാഴ്ച പുലര്‍ച്ചെ റെയില്‍വേ സ്‌റ്റേഷനില്‍ ആള്‍ക്കാര്‍ നോക്കി നില്‍ക്കെയാണ് പ്രതി കുത്തി വീഴ്ത്തിയത്. സംഭവത്തില്‍ യുവതിക്ക് പരിചയമുള്ള കോള്‍ ടാക്‌സി ഡ്രൈവറെ സംശയിക്കുന്നുണ്ട്. പച്ച ഷര്‍ട്ടും കറുത്ത പാന്റ്‌സും ധരിച്ച യുവാവാണ് കൊല നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രതിക്ക് വേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്വതിയെ അറിയാവുന്ന ആളായിരിക്കും കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. രാവിലെ ജോലിക്ക് പോകാന്‍ ട്രെയിന്‍ കാത്തിരിക്കുമ്പോഴായിരുന്നു സംഭവം. ദിനംപ്രതി ആയിരങ്ങള്‍ യാത്ര ചെയ്യുന്ന റെയില്‍വേ സ്‌റ്റേഷനില്‍ മുഖത്തും കഴുത്തിലും മുറിവുകളുമായി കിടന്ന യുവതി രക്തം വാര്‍ന്നായിരുന്നു മരിച്ചത്.

© 2022 Live Kerala News. All Rights Reserved.