അണിയറയില്‍ മോഹന്‍ലാലിന്റെതായി ഒരുങ്ങുന്നത് പതിനഞ്ച് ചിത്രങ്ങള്‍; 13 ചിത്രങ്ങളുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; വ്യത്യസ്ത വേഷങ്ങളില്‍ ലാലിനെ കാണാന്‍ ആരാധകരുടെ കാത്തിരിപ്പ്

കൊച്ചി: മലയാളത്തില്‍ പണംവാരല്‍ ചിത്രങ്ങളുടെ ശില്‍പ്പി എക്കാലവും മോഹന്‍ലാല്‍ തന്നെയാണ്. ഇനി പ്രേക്ഷകരുടെ മുന്നിലേക്ക് വരാനിരിക്കുന്ന ചിത്രങ്ങള്‍ ഒന്നും രണ്ടുമല്ല, 15 എണ്ണം. അടുത്ത മാസത്തോടെ ലാല്‍ ചിത്രങ്ങളുടെ റിലീസ് ആരംഭിക്കും. തുടര്‍ച്ചയായി പരാജയങ്ങളുണ്ടായപ്പോഴും മോഹന്‍ലാല്‍ തന്നെയാണ് ഏറ്റവും ഡിമാന്‍ഡുള്ള നടന്‍. മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സംവിധാനം ചെയ്യാനിരുന്ന സിനിമ മുടങ്ങാന്‍ കാരണമാകട്ടെ രണ്ട് തെലുങ്ക് ചിത്രങ്ങളുള്‍പ്പടെ പതിനഞ്ച് ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറായികൊണ്ടിരിയ്ക്കുന്നതും.ഈ ചിത്രങ്ങളില്‍ ലാല്‍ കരാറൊപ്പിട്ടു. നവാഗത സംവിധായകരുടെ ചിത്രങ്ങളും പരിചയ സമ്പന്നരുടെ ചിത്രങ്ങളും ഇതില്‍ പെടുന്നു. ഇത് കൂടാതെ 13 ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. മനമാന്ത ലാലിനെ നായകനാക്കി ഒരുക്കുന്ന മനമാന്ത എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈയില്‍ തിയേറ്ററുകളിലെത്തും. വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം പുലിമുരുകന്റെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ആരാധകര്‍. ജൂലൈയില്‍ റിലീസ് ആയേക്കുമെന്നാണ് വിവരം. മോഹന്‍ലാലിന്റെ മറ്റൊരു തെലുങ്ക് ചിത്രം. ആഗസ്റ്റ് 12 ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രിയദര്‍ശനും ലാലും ഒന്നിയ്ക്കുന്ന ഒപ്പത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. സെപ്റ്റബര്‍ എട്ടിന് ചിത്രം റിലീസ് ചെയ്യും. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിബു ജേക്കബ് ഒരുക്കുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്നത്. ഇതിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മേജര്‍ രവിയും മോഹന്‍ലാലും ഒന്നിയ്ക്കുന്നു പട്ടാളചിത്രത്തിന്റെ ഷൂട്ടിംഗ് 2017ല്‍ ആരംഭിക്കും. ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രമൊരുക്കിയ ജി പ്രജിത്ത് മോഹന്‍ലാലിനെ നായകനാക്കി ബെന്‍സ് വാസു എന്ന ചിത്രം സംവിധാനം ചെയ്യുന്നുണ്ട്. മിസ്റ്റര്‍ ഫ്രോഡിന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്ന ഒരു ചിത്രത്തില്‍ കൂടെ ലാല്‍ കരാറൊപ്പിട്ടു കഴിഞ്ഞു. ലാല്‍ ജോസും മോഹന്‍ലാലും ഒടുവില്‍ ഒന്നിയ്ക്കുന്ന ആന്റണി പെരുമ്പാവൂര്‍ ഒരുക്കുന്ന ചിത്രവുമുണ്ട്. ബ്ലസി സംവിധാനം ചെയ്യുന്ന ഒരു ബയോഗ്രഫി ചിത്രത്തിലും ലാല്‍ അഭിനയിക്കും. മുരളി ഗോപിയ്ക്കും ലാലിന്റെ ഡേറ്റ് കിട്ടിയിട്ടുണ്ട്.

mo 1

2017 ല്‍ മോഹന്‍ലാലും മുരളി ഗോപിയും ഒന്നിയ്ക്കുന്ന ചിത്രമുണ്ടാവും. ജോണ്‍ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കും. ചിത്രത്തിന്റെ ഷൂട്ടിങ് 2018 ല്‍ ആരംഭിയ്ക്കും. മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സിദ്ധാര്‍ത്ഥ് ശിവ പദ്ധതിയിട്ടിട്ടുണ്ട്. ഇതിന്റെ ഷൂട്ടിങ് 2018 ല്‍ ആരംഭിയ്ക്കും. കാമമോഹിതം, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളുടെ ചര്‍ച്ചകളും നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇത് കൂടാതെ മോഹന്‍ലാലിന്റെ ഡേറ്റിനായി കാത്തിരിയ്ക്കുന്ന വേറെയും സംവിധായകരുണ്ട്. രഞ്ജിത്ത് ശങ്കര്‍, സച്ചി, ഐവി ശശി, സിബി മലയില്‍, ജോഷി, രഞ്ജിത്ത്, ദീപു കരുണാകരന്‍, വിഎം വിനു, പി അനില്‍, ജീത്തു ജോസഫ്, രഞ്ജിത്ത് നാഥ്, ബിനു എസ്, തമ്പി കണ്ണന്താനം അങ്ങനെ നീളുന്നു ആ സംവിധായകരുടെ നിര. മലയാളത്തില്‍ മോഹന്‍ലാലിനോളം വരില്ല മറ്റൊരു അഭിനേതാവുമെന്നതിന്റെ തെളിവാണ് ലാലിന്റെ ഡേറ്റുകള്‍ തേടിയുള്ള സംവിധായകരുടെ നീണ്ടനിരയും പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളും.

© 2022 Live Kerala News. All Rights Reserved.