പ്രിയദര്‍ശന്റെ ‘ഒപ്പം’ മോഹന്‍ലാലിനെ കൂടാതെ ഇന്നസെന്റും കവിയൂര്‍ പൊന്നമ്മയും; കൊച്ചിയിലെ ചിത്രീകരണ വിശേഷങ്ങള്‍ നോക്കാം

കൊച്ചി: പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം കൊച്ചിയില്‍ പുരോഗമിക്കുമ്പോള്‍ ഇന്നസന്റ്, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ സജീവമാണ്. ചിത്രത്തിന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളും കൊച്ചിയിലാണ് ചിത്രീകരിക്കുന്നത്. പത്തുദിവസത്തെ ചിത്രീകരണം ഊട്ടിയിലും മൂന്നുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ചിത്രീകരണം തിരുവനന്തപുരത്തുമുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചോറ്റാനിക്കരയിലെ അതിപുരാതനമായ ഒരു ‘ഇല്ല’ത്തായിരുന്നു ചിത്രീകരണം. നിരവധി ചിത്രങ്ങള്‍ക്ക് ലൊക്കേഷനായിട്ടുണ്ട് ഈ തറവാട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജയരാമന്റെ വീടായിട്ടാണ് ഇവിടം ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനു പുറമെ ഇന്നസന്റ്, കവിയൂര്‍ പൊന്നമ്മ, ബിനീഷ് കോടിയേരി, അഞ്ജലി അനീഷ്, എന്‍.സി. മോഹന്‍ തുടങ്ങിയവരും മറ്റു നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.ഈ ചിത്രത്തില്‍ അഭിനയിക്കാനെത്തിയ ദിവസം കൂടിയായിരുന്നു. ബിനീഷ് കോടിയേരിയാണ് കണ്ണനെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ ജയരാമനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. വളരെ സൂക്ഷ്മതയോടെ അവതരിപ്പിക്കേണ്ട കഥാപാത്രം. അത് മോഹന്‍ലാലിന്റെ കൈകളില്‍ ഏറെ ഭദ്രമാണ്. ഇന്നസന്റ് തന്റെ എം.പി. ബോര്‍ഡുള്ള കാറില്‍തന്നെയാണ് എത്തിയത്. പ്രിയദര്‍ശനും മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ഇന്നസന്റിനെ സ്വീകരിച്ചത്. ഫോണിലെ വാട്ട്‌സ് ആപ്പിലൂടെ വന്ന ചില സന്ദേശങ്ങള്‍ വായിക്കുന്നു. മോഹന്‍ലാലാണ് വായിക്കുന്നത്. പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള ഡിസ്‌കഷന്‍. ഇരുവര്‍ക്കും സംസാരിക്കാന്‍ ഏറെ കാര്യങ്ങളുണ്ടായിരുന്നു.

© 2022 Live Kerala News. All Rights Reserved.