സ്വിറ്റ്‌സര്‍ലാന്‍ഡ് ഇന്ത്യയെ തഴഞ്ഞു; മോഡിയെ തന്ത്രപൂര്‍വം കബളിപ്പിച്ചു; എസ്എന്‍ജി ക്ലബ് അംഗത്വത്തെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത് സ്വിറ്റ്‌സര്‍ലാന്‍ഡും ചൈനയും

ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലാന്‍ഡ്, ചൈന രാജ്യങ്ങളാണ് ഇന്ത്യയുടെ എസ്എന്‍ജി അംഗത്വ മോഹങ്ങള്‍ വിഘാതമായത്. സിയോള്‍ സമ്മേളനത്തില്‍ ഇന്ത്യയുടെ എന്‍എസ്ജി ക്ലബ് അംഗത്വത്തിനു വേണ്ടിയുള്ള അപേക്ഷയെയാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് എതിര്‍ത്തത്. നേരത്തെ സന്ദര്‍ശത്തിനിടയില്‍ മോഡിയും സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രസിഡണ്ടും നടത്തിയ കൂടിക്കാഴ്ചക്കുശേഷം സ്വിറ്റ്‌സര്‍ലാന്‍ഡേ പ്രസിഡണ്ട് ജൊഹാന്‍ ഷ്‌നീഡര്‍ ഇന്ത്യയ്ക്ക് എന്‍എസ്ജി വിഷയത്തില്‍ സമ്പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതു കൊണ്ടു തന്നെ സിയോള്‍ സമ്മേളനത്തിലെ സ്വിറ്റ്‌സര്‍ലാന്‍ഡ നിലപാട് ഇന്ത്യയെ വിഷമത്തിലാഴ്ത്തി. ആണവനിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പിടാത്തതു കൊണ്ടു തന്നെ ഇന്ത്യയ്ക്ക് എന്‍എസ്ജി ക്ലബില്‍ അംഗത്വത്തിനു വേണ്ടിയുള്ള അപേക്ഷയെ സഹായിക്കേണ്ടതില്ല എന്ന് ബ്രസീല്‍, ഓസ്ട്രിയ,അയര്‍ലാന്‍ഡ് എന്ന് പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയും പാകിസ്ഥാനും ആണവനിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ല. സിയോള്‍ സമ്മേളനത്തില്‍ 38 രാജ്യങ്ങള്‍ ഇന്ത്യയുടെ അപേക്ഷയെ പിന്തുണച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിനെ കൂടാതെ ചൈനയാണ് ഏറ്റവും കൂടുതല്‍ എസ്എന്‍ജി അംഗത്വം ഇന്ത്യയ്ക്ക് നല്‍കരുതെന്ന് വാദിച്ചവര്‍.

© 2024 Live Kerala News. All Rights Reserved.