മൃദുല മുരളി ബോളിവുഡിലേക്ക് പറക്കുന്നു; രാഗ് ദേശി എന്ന ചിത്രത്തില്‍ നായിക

മുംബൈ: അയാള്‍ ഞാനല്ല, ശിഖാമണി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃദുല മുരളി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തിഗ്മന്‍ഷു ധൂലിയ സംവിധാനം ചെയ്യുന്ന രാഗ് ദേശി.കുനാല്‍ കപൂറാണ് ചിത്രത്തിലെ നായകന്‍. 1945 കാലത്ത് നടക്കുന്ന ഒരു പീരിയഡ് ഡ്രാമയാണ് രാഗ് ദേശ്. സോനം കപൂറിന്റെ അടുത്ത ബന്ധു മോഹിത് മര്‍വ്വ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച മൃദുല ചില തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മൃദുലയുടെ കരിയറിലെ ഏറ്റവും മികച്ച ഓഫറാണ് ബോളിവുഡില്‍ നിന്ന് ഇപ്പോള്‍ വന്നിട്ടുള്ളത്.

© 2022 Live Kerala News. All Rights Reserved.