നാഗചൈതന്യയുടെയും സാമന്തയുടെയും പ്രണയം ലിവിംഗ് ടുഗദറിലേക്ക് വഴിമാറി; വിവാഹം ഉണ്ടാകും?

ചെന്നൈ: തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ നാഗചൈതന്യയുടെയും സാമന്തയുടെയും പ്രണയം ലിവിംഗ് ടുഗദറിലേക്ക് വഴിമാറി. കുറച്ചുനാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരിക്കുകയാണ് ഇരുവരും. സാമന്ത തന്നെയാണു പ്രണയ വാര്‍ത്ത ഒരു മാധ്യമത്തില്‍ വെളിപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള വിവാഹം ഈ വര്‍ഷം ഉണ്ടാകുമെന്നും കേട്ടിരുന്നു. എന്നാല്‍ വിവാഹത്തിനു മുമ്പ് സാമന്തയും നാഗചൈതന്യയും ലിവ് ഇന്‍ ടുഗദര്‍ റിലേഷനിലാണ് എന്നുള്ളതാണു പുതിയ വാര്‍ത്ത. വിവാഹം എപ്പോള്‍ നടക്കുമെന്നതിനെക്കുറിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.

© 2022 Live Kerala News. All Rights Reserved.