ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്തവര്‍ അറിയാതെ പോയത്.. ബിനോയ് അശോകന്‍ ചാലക്കുടി എഴുതുന്നു..

സോണിയ ഗാന്ധിയുടെ മകളെ നൃത്തം പഠിപ്പിച്ചു എന്ന ഒറ്റ യോഗ്യത കൊണ്ട് ലീല സംസണ് എന്ന ഭാരതനാട്യം നര്‍ത്തകി സെന്‍സര്‍ ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണായി നിയമിതനായപ്പോള്‍ എന്തായിരുന്നു അവരുടെ സിനിമ ബന്ധം..? (മുരളിയും ഇന്നസെന്റും ഞങ്ങള്‍ കമ്മ്യുണിസ്റ്റ് അനുഭാവികള്‍ ആണെന്ന് പറയുന്നത് അത്യുന്നത ആദര്‍ശവും, സുരേഷ്‌ഗോപി ഞാന്‍ ബിജെപി അനുഭാവി ആണെന്ന് പറയുന്നത് അശ്ലീലവും വര്ഗീയവും ആവുന്നത് എങ്ങനെയാണോ അതെ അളവ് കോല്‍ ആണ് ഇവിടെയും. ‘ബിജെപി’ ആണ് പ്രശ്‌നം.) കോണ്‍ഗ്രസ്സുകാരിയും സര്‍വ്വോപരി സോണിയ ഗാന്ധിയുടെ അടുക്കള സൂക്ഷിപ്പ് കാരിയുമാണ് എന്ന ഒറ്റ യോഗ്യതയില്‍ മൂന്നു സൈന്യങ്ങളുടെയും മേധാവി എന്ന അധികാരം കൂടി ഉള്ള ഇന്ത്യന്‍ പ്രസിഡന്റ് പദവിയില്‍ പ്രതിഭ പാട്ടില്‍ എന്ന സ്ത്രീ വന്നപ്പോഴോ, ശ്രീകോവിലിനു മുന്നില്‍ എത്തിപ്പെട്ടാല്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന നിരീശ്വര വാദിയായ ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായപ്പോഴോ ആരെങ്കിലും എതിര്‍ത്തോ..?

binoy

ബിനോയ് അശോകന്‍ ചാലക്കുടി

എഴുതുന്നു..

ഫിലിം ഇന്‍സ്റ്റിറ്റിയുട്ട്‌ന്റെ കാവിവല്‍കരണം അനുവദിക്കില്ല എന്ന് പറഞ്ഞു സമരങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പത്തു അറുപതു കൊല്ലം ചുവപ്പ് വല്‍കരണം മാത്രം കണ്ടു ശീലിച്ചതിന്റെ കുഴപ്പം ആണ് എന്നാണ് ഏറ്റവും ചുരുക്കി പറയാന്‍ പറ്റുന്നത്. പെട്ടെന്നുള്ള മാറ്റം ആര്‍ക്കായാലും ഉള്‍ക്കൊള്ളാന്‍ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും. കുറച്ചു സമയം കഴിയുമ്പോള്‍ മാറിക്കോളും, പുതിയ മാറ്റത്തെ ഉള്‍ക്കൊണ്ടു കഴിയുമ്പോള്‍. അത് വരെ നിങ്ങള്‍ സമരം ചെയ്യൂ. സ്വതന്ത്ര കലാ സൃഷ്ടികളേയും സ്വതന്ത്ര ചിന്തകളെയും കുറിച്ച് വ്യാകുലപ്പെടുന്ന നിങ്ങള്‍ , ഈ സമരത്തിന് നിങ്ങളെ പ്രേരിപ്പിക്കുന്നത് അസഹിഷ്ണുത ആണെന്ന് തിരിച്ചറിയുന്ന വരെ സമരം ചെയ്യൂ.കലാ സാംസ്‌കാരിക മേഖലകള്‍ നിങ്ങള്‍ നില്‍ക്കുന്ന ഇടതു വശം ചേര്‍ന്നേ നില്ക്കാവൂ, ആ മേഖലകള്‍ തങ്ങളുടെ മാത്രം കുത്തക ആണ് എന്ന് നിങ്ങള്‍ വിചാരിക്കുന്നു. അതിന്റെ എതിര്‍ വശത്തുള്ളവരാണെന്നു നിങ്ങള്‍ കരുതുന്നവര്‍ക്ക് ഈ മേഖലകളില്‍ ഭ്രഷ്ട് കല്‍പ്പിക്കുന്നു. ജനകീയ മാര്‍ഗങ്ങളിലൂടെ ഈ വിലക്ക് മറികടന്നു ആ ‘അവര്‍’ ആ ‘മേഖലകളിലേക്ക്’ കടക്കുമ്പോള്‍ നിങ്ങള്‍ക്ക് സഹിക്കുന്നില്ല, അതി തീവ്രമായ അസഹിഷ്ണുത കാണിക്കുന്നു. സമരാഭാസങ്ങളിലേക്ക് എടുത്തു ചാടുന്നു. ഇതാണ് FTII യില്‍ നടന്നു കൊണ്ടിരിക്കുന്ന നിങ്ങളുടെ സമരങ്ങളില്‍ കാണുന്നത്.

ഇനി കാര്യത്തിന്റെ മെരിറ്റിലെക്കു കടക്കാം.. രാജ്യത്തെ മറ്റേതു സര്‍ക്കാര്‍ ഫണ്ട് കലാ സാംസ്‌കാരിക സ്ഥാപനം പോലെ FTII യിലെയും നിയമനങ്ങള്‍ രാഷ്ട്രീയ നിയമനങ്ങള്‍ political appointments ആണ് എന്ന് അറിയാത്തവരല്ല ഈ സമരത്തിന് പിന്നില്‍. പക്ഷെ ബിജെപിയുടെ രാഷ്ട്രീയ നിയമനങ്ങളോട് മാത്രം ആണ് ഈ മാരക എതിര്‍പ്പ്. ഇത്രയും കാലം നടന്ന കൊണ്‌ഗ്രെസ്സിന്റെയോ ഇടതു പക്ഷതിന്റെയോ രാഷ്ട്രീയ നിയമനങ്ങളോട് ഒരു എതിര്പ്പും ഇല്ല, ഇവര്‍ക്ക്. മഹാഭാരതം എന്ന ടിവി സീരിയലില്‍ യുദ്ധിഷ്ടിരന്റെ വേഷം അഭിനയിച്ചു എന്ന ഒറ്റ കാരണം കൊണ്ട്, 80 തുകളില്‍ മുതല്‍ ‘സിനിമടിവി’ രംഗത്ത് പ്രവര്‍ത്തിച്ച ഒരാള്‍ ഒരു ‘സിനിമടിവി’ സ്ഥാപനത്തിലേക്ക് നിയമിതനാവുന്നതിനു അര്‍ഹനല്ല എന്ന് പറയാന്‍ ഇവര്‍ ആരാണ്.. ? അയാളുടെ രാഷ്ട്രീയം ഒരു അയോഗ്യത ആവുന്നത് എങ്ങനെയാണ്..? ഇനി ഈ നിയമനം കൊണ്ടുണ്ടാവുന്ന ഭീഷണി എന്ന് ഇവര്‍ പറയുന്നത് , ഈ ഗജേന്ദ്ര ചൌഹാന്‍ ദേശീയത, പാരമ്പര്യം, സംസ്‌കാരം എന്നൊക്കെ പറയുന്ന തത്വ ശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ആളാണത്രേ. ഇതാണത്രേ കാവിവല്കരണം! ഈ പറഞ്ഞതൊക്കെ ഇത്രയും വലിയ കുറവുകള്‍ ആണോ..? അല്ല അങ്ങനെ ആണെന്ന് തന്നെ വെക്കുക്ക, അപ്പോഴും കമ്മ്യുണിസ്റ്റ് തത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രം ഇങ്ങോട്ട് വന്നാല്‍ മതി, എന്ന്. തത്വശാസ്ത്രക്കാര്‍ പുറത്തു നിന്നാല്‍ മതി എന്ന് പറയാന്‍ ഇവര്‍ ആരാണ്..? അപ്പൊള്‍ ശരിക്കും ആരാണ് ഫാസിസത്തിന്റെ നിര്‍വചനത്തില്‍ വരുന്നത്.

soniyagandi-leela samson

സോണിയ ഗാന്ധിയുടെ മകളെ നൃത്തം പഠിപ്പിച്ചു എന്ന ഒറ്റ യോഗ്യത കൊണ്ട് ലീല സംസണ് എന്ന ഭാരതനാട്യം നര്‍ത്തകി സെന്‍സര്‍ ബോര്‍ഡിന്റെ ചെയര്‌പെര്‌സണ് ആയി നിയമിത ആയപ്പോള്‍ എന്തായിരുന്നു അവരുടെ സിനിമ ബന്ധം..? സിനിമയിലെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കത്തി വെക്കാന്‍ അധികാരമുള്ള ആ സ്ഥാനത് സിനിമയുമായി പുലബന്ധം ഇല്ലാത്ത ആ രാഷ്ട്രീയ നിയമനത്തിനെതിരെ ഒരു ആവിഷ്‌കാര സ്വാതന്ത്ര്യക്കാരന്റെയും പ്രതിഷേധമോ സമരമോ കണ്ടിട്ടില്ലല്ലോ! (മുരളിയും ഇന്നസെന്റും ഞങ്ങള്‍ കമ്മ്യുണിസ്റ്റ് അനുഭാവികള്‍ ആണെന്ന് പറയുന്നത് അത്യുന്നത ആദര്‍ശവും, സുരേഷ്‌ഗോപി ഞാന്‍ ബിജെപി അനുഭാവി ആണെന്ന് പറയുന്നത് അശ്ലീലവും വര്ഗീയവും ആവുന്നത് എങ്ങനെയാണോ അതെ അളവ് കോല്‍ ആണ് ഇവിടെയും. ‘ബിജെപി’ ആണ് പ്രശ്‌നം.) കോണ്‍ഗ്രസ്സുകാരിയും
, സര്‍വ്വോപരി സോണിയ ഗാന്ധിയുടെ അടുക്കള സൂക്ഷിപ്പ് കാരിയുമാണ് എന്ന ഒറ്റ യോഗ്യതയില്‍ മൂന്നു സൈന്യങ്ങളുടെയും മേധാവി എന്ന അധികാരം കൂടി ഉള്ള ഇന്ത്യന്‍ പ്രസിഡന്റ് പദവിയില്‍ പ്രതിഭ പാട്ടില്‍ എന്ന സ്ത്രീ വന്നപ്പോഴോ, ശ്രീകോവിലിനു മുന്നില്‍ എത്തിപ്പെട്ടാല്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന നിരീശ്വര വാദിയായ ജി.സുധാകരന്‍ ദേവസ്വം മന്ത്രിയായപ്പോഴോ ആരെങ്കിലും എതിര്‍ത്തോ..? അവരുടെ രാഷ്ട്രീയമോ, ഇസങ്ങളോ പ്രശ്‌നമായോ..? ഇല്ലല്ലോ. കാരണം പൊളിറ്റിക്കല്‍ നിയമനങ്ങള്‍ അങ്ങനെയൊക്കെ ആണെന്ന് എല്ലാവര്ക്കും അറിയാം.

gajendra-chauhan1

അപ്പൊള്‍ പദവികള്‍ക്കുള്ള യോഗ്യത ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം എന്ന് വ്യക്തം. രാഷ്ട്രീയ നിയമനം നടക്കുമ്പോള്‍ അത് ബിജെപിയുടെ രാഷ്ട്രീയ നിയമനം ആവുമ്പോഴാണ് പ്രശ്‌നം. രാഷ്ട്രീയ നിയമനങ്ങള്‍ നടക്കുന്നിടങ്ങളില്‍ ബിജെപിയുടെ രാഷ്ട്രീയത്തിനു ശരിയെന്നു തോന്നുന്ന നിയനങ്ങള്‍ നടത്താനുള്ള അധികാരം കൂടി ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനങ്ങള് ബിജെപിക്ക് നല്കിയിട്ടുള്ളത്. അതിനു ആരും വിഷമിച്ചിട്ടു കാര്യം ഇല്ല. ഈ യാഥാര്‍ത്ഥ്യം അന്ഗീകരിക്കാനുള്ള ജാനതിപത്യ മര്യാദ ഇല്ലാത്തതാണ് പ്രശ്‌നം. ആതാണ് ആദ്യമേ സൂചിപ്പിച്ചത് ശീലമില്ലാത്തത് കാണാന്‍ തുടങ്ങിയതിന്റെയും അതിലുള്ള അസഹിഷ്ണുതയുമാണ് ഇതിലുള്ളത്. കണ്ടു ശീലം ആവുമ്പോള്‍ ശരിയായിക്കോളും. ഇവര്‍ അറിഞ്ഞോ അറിയാതെയോ കോണ്ഗ്രസിനും കമ്മ്യുണിസ്റ്റിനും വേണ്ടി ബിജെപിക്കെതിരെ ഹിറ്റ് ജോബ് ചെയ്യുകയാണ്. ആ ഒറ്റ രാഷ്ട്രീയം മാത്രം ആണ് ഇ സമരങ്ങള്ക്ക് പിന്നില്‍.

© 2024 Live Kerala News. All Rights Reserved.