യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകും; ബ്രെക്‌സിറ്റിനെ പിന്തുണച്ചത് പകുതിയിലധികം പേര്‍; ചരിത്രത്തിലേക്ക് ഒരു കാല്‍വെയ്പ്പ്;ഡേവിഡ് കാമറൂണ്‍ രാജിവെച്ചു

ലണ്ടന്‍: ഹിതപരിശോധനയുടെ ഏറ്റവും പുതിയ വിവരമനുസരിച്ച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്തുപോകും. വോട്ട് ചെയ്ത് പുറത്ത് പോകൂ എന്ന മുദ്രാവാക്യത്തിനനുകൂലമായാണ് ബ്രിട്ടീഷ് ജനത വോട്ടു ചെയ്തത്. ബ്രെക്സിറ്റിനെ പിന്തുണച്ച് 51.8 ശതമാനം ആളുകളാണ് വോട്ട് രേഖപ്പെടുത്തിയത്.ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന ആദ്യരാജ്യമായി ബ്രിട്ടന്‍ മാറും. ഡേവിഡ് കാമറൂണ്‍ രാജിവെച്ചു. ബ്രിട്ടന്‍ പുറത്ത് പോകണമെന്ന് ചൈന ഉള്‍പ്പെടെയുള്ള പത്തോളം രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടു. സ്‌കോട്ട്‌ലാന്‍ഡ്, വടക്കന്‍ അയര്‍ലാന്‍ഡ് തുടങ്ങിയ രാജ്യയങ്ങള്‍ ബ്രിട്ടന്‍ തുടരണമെന്നും അഭിപ്രായപ്പെട്ടു.പ്രാദേശികസമയം രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് രാത്രി പത്തിനാണ് അവസാനിച്ചത്. 12 ലക്ഷം ഇന്ത്യക്കാരടക്കം ഏതാണ്ട് 4.6 കോടി പേരാണ് ഹിതപരിശോധനയില്‍ പങ്കെടുത്തത്. 28 രാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്ന ഒറ്റ ചോദ്യമായിരുന്നു ബാലറ്റ്പേപ്പറിലുണ്ടായിരുന്നത്. വോട്ടെണ്ണലില്‍ തുടക്കത്തില്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്ന അഭിപ്രായത്തിന് നേരിയ മുന്‍തൂക്കം ലഭിച്ചിരുന്നെങ്കിലും പിന്നീട് മുന്‍തൂക്കം മറുപക്ഷത്തേക്ക് മാറി. എന്നാല് പിന്നീട് ബ്രെക്‌സിറ്റ് വ്യക്തമായ വിജയം സ്വന്തമാക്കുകയായിരുന്നു. 382 മേഖലകളിലാണ് വോട്ടെണ്ണല്‍ നടന്നത്. ഇതില്‍ 160 ഇടങ്ങളിലെ ഫലം പുറത്തുവന്നപ്പോഴാണ് ബ്രിട്ടന്‍ പുറത്തുപോകണം എന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ചത്.

© 2022 Live Kerala News. All Rights Reserved.