അഴിമതി രഹിത ഭരണം ഉറപ്പാക്കും; വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപവല്‍ക്കരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ ഗവണര്‍; ബജറ്റ് സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യബജറ്റ് സമ്മേളനം ആരംഭിച്ചു. ഗവര്‍ണര്‍ പി. സദാശിവം ഇടത് സര്‍ക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം നടത്തുന്നു. ജനം വിധിയെഴുതിയത് അഴിമതിക്കെതിരെയാണെന്നും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയാറകില്ല.അഴിമതി രഹിത ഭരണം ഉറപ്പാക്കും. വനിതാ ശിശുക്ഷേമത്തിന് പുതിയ വകുപ്പ് രൂപവല്‍ക്കരിക്കും. ഐടി, ടൂറിസം, ബയോടെക്‌നോളജി മേഖലകളില്‍ 10 ലക്ഷം തൊഴിലവസരങ്ങള്‍ ഉറപ്പാക്കും. ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കും. കാര്‍ഷിക മേഖലയില്‍ പത്ത് ലക്ഷം തൊഴിലവസരങ്ങള്‍. വികസന പ്രതിസന്ധിയ്ക്ക് ശാശ്വത പരിഹാരം. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കും. സാമ്പത്തിക അച്ചടക്കത്തിന് നടപടി സ്വീകരിക്കും. നികുതിപിരിവ് കാര്യക്ഷമമാക്കും. ഭരണസംവിധാനം കാര്യക്ഷമാക്കാന്‍ നടപടി.തദ്ദേശ സ്ഥാപനങ്ങളില്‍ ഓഡിറ്റ് എന്നീവ നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ഇതിന്‍മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നടക്കും.

ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് തുടങ്ങി ഗൗരവമായ കാര്യങ്ങളാണ് 11 ദിവസം കൊണ്ട് തീര്‍ക്കേണ്ടത്.ഇന്ന് മുന്‍സ്പീക്കര്‍ ടി.എസ് ജോണിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. റമസാനായതിനാല്‍ ജൂലൈ ഒന്നു മുതല്‍ എഴുവരെ സഭ ചേരില്ല. എട്ടിന് പുതിയ സര്‍ക്കാരിന്റ ആദ്യബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കും. ഇതിനൊപ്പം ഒക്ടോബര്‍ വരെയുള്ള വോട്ട് ഓണ്‍ അക്കൗണ്ടും. തുടര്‍ന്ന് ബജറ്റിന്‍ മേലുള്ള ചര്‍ച്ച, സംസ്ഥാനത്തിന്റ സാമ്പത്തിക സ്ഥിതിയെ കുറിച്ചുള്ള ധവളപത്രം, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് എന്നിവയും ഈ സഭാസമ്മേളനത്തില്‍ തന്നെയുണ്ടാകും.

© 2024 Live Kerala News. All Rights Reserved.