രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം രൂപ സമ്മാനം; ബിജെപി നേതാവ് വിജേന്ദ്ര സിംഗ് സിസോദിയ

ന്യൂഡല്‍ഹി: വിദേശ യാത്രയ്ക്ക് പോയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കണ്ടെത്തുന്നവര്‍ക്ക് 1 ലക്ഷം രൂപ സമ്മാനമായി നല്‍കും. ബി.ജെ.പി നേതാവ് വിജേന്ദ്ര സിംഗ് സിസോദിയ ആണ് ഇക്കാര്യം പറഞ്ഞത്. നേരത്തെ രാഹുല്‍ ഗാന്ധി വിദേശത്ത് പോയപ്പോള്‍ ആത്മപരിശോധന നടത്താന്‍ പോയെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്, എങ്ങനെയാണ് വിദേശയാത്രകളിലൂടെ രാഹുല്‍ സ്വയം ചാര്‍ജ് ചെയ്യുന്നതെന്നും എത്രകാലം രാഹുലിന്റ ചാര്‍ജ് നിലനില്‍ക്കുമെന്നും ബിജേന്ദ്ര സിങ് ചോദിച്ചു. അതേ സമയം ബി.ജെ.പിക്ക് മറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിക്കാര്‍ക്ക് രാഹുല്‍ ഫോബിയയാണെന്നും രാഹുല്‍ എവിടെ പോയെന്ന് അറിയണമെങ്കില്‍ ബി.ജെ.പി രാജ്‌നാഥ് സിങിനോട് ചോദിച്ചാല്‍ മതിയെന്നും കോണ്‍ഗ്രസ് വക്താവ് രവി സക്‌സേന പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാഹുല്‍ വിദേശത്തേക്ക് പോയതായി അറിയിച്ചത്. എന്നാല്‍ എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല.

© 2023 Live Kerala News. All Rights Reserved.