കോട്ടയത്ത് ക്ലാസ് മുറിയില്‍ പൊട്ടിത്തെറി; നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്; കപ്പാസിറ്റര്‍ പോലെയുള്ള വസ്തു മൊബൈല്‍ ബാറ്ററിയുമായി കണക്ട് ചെയ്തപ്പോഴാണ് അപകടം

കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടെക്‌നിക്കല്‍ സ്‌കൂളിലെ ക്ലാസ് മുറിയില്‍ പൊട്ടിത്തെറി. നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അശ്വിന്‍ ക്ലാസില്‍ കൊണ്ടുവന്ന കപ്പാസിറ്റര്‍ പോലെയുള്ള വസ്തുവാണ് പൊട്ടിത്തെറിച്ചത്.
ആദ്യ പീരീഡില്‍ ടീച്ചര്‍ പഠിപ്പിച്ച് പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ടീച്ചര്‍ പുറത്തേയ്ക്ക് ഇറങ്ങിയ സമയത്ത് ബാഗില്‍ കരുതിയിരുന്ന വസ്തു അശ്വിന്‍ പുറത്തെടുക്കുകയും കൂട്ടുകാര്‍ക്കൊപ്പം ഇത് മൊബൈല്‍ ബാറ്ററിയുമായി കണക്ട് ചെയ്യുകയുകയും പൊട്ടിത്തെറി ഉണ്ടാകുകയുമായിരുന്നു. പരുക്കേറ്റ അശ്വിന്‍, ആദിത്യപ്രസാദ്, ഫ്രസില്‍, ആന്റോച്ചന്‍ ജോസ് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2022 Live Kerala News. All Rights Reserved.