എല്ലാവര്‍ക്കും താല്‍പ്പര്യം നിവിന്‍ പോളിയെ; മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല; പരിഭവം അറിയിച്ച് മെഗാസ്റ്റാര്‍

ലണ്ടന്‍: 63ാം ഫിലിം ഫെയര്‍ പുരസ്‌കാരത്തില്‍ മലയാളത്തില്‍ നിന്നുള്ള മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്  മമ്മൂട്ടിക്കാണ് .എല്ലാവരും വന്നു നിവിന്‍ പോളിയെ കെട്ടിപിടിച്ചു, പക്ഷേ മമ്മൂട്ടിയെ പലരും കണ്ടഭാവം നടിച്ചില്ല.  മമ്മൂട്ടി പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ സദസിന് മുന്നില്‍ ഒഴിഞ്ഞ കസേരകളായിരുന്നു. ഈ വിഷയത്തിലെ പരിഭവം അപ്പോള്‍ തന്നെ മമ്മൂട്ടി പറഞ്ഞു. രാത്രി ഏറെ വൈകിയാണ് മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിക്ക് നല്‍കിയത്. പുരസ്‌കാരം നല്‍കിയത് ചിരഞ്ജീവിയാണ്. അഭിമാനമുണ്ട് ഈ പുതുമുഖ താരങ്ങള്‍ക്കൊപ്പം മത്സരിച്ച് പുരസ്‌കാരം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇത്ര ചെറുപ്പത്തിലേ അവര്‍ പുരസ്‌കാരങ്ങള്‍ നേടുന്നു.  റംസാന്‍ നോമ്പില്‍ റംസാന്‍ നോമ്പ് നോറ്റുകൊണ്ടാണ് മമ്മൂട്ടി ബ്രിട്ടാനിയ ഫിലിം ഫെയര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തിയത്. വ്രതത്തിലാണെന്ന കാര്യം നേരത്തെ സംഘടനയോട് പറഞ്ഞിരുന്നു.  പുരസ്‌കാരം സ്വീകരിയ്ക്കുന്നത് വരെ മമ്മൂട്ടി ഒന്നും കഴിച്ചിട്ടില്ല. വിശപ്പോടെയാണ് രാത്രി ഏറെ വൈകിയും മമ്മൂട്ടി കാത്തിരുന്നത്. പരിപാടി എല്ലാം കഴിയുമ്പോഴേക്കും ഏകദേശം പിറ്റേന്ന് രാവിലെ ആയിരുന്നു.

© 2022 Live Kerala News. All Rights Reserved.