ജിഷയെ കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലെന്ന് പൊലീസ്; വീടിന് സമീപം പശുവിനെ മേയ്ച്ച ആളും അമിറിനെ കണ്ടു; രാജേശ്വരിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പാപ്പു

പെരുമ്പാവൂര്‍: ജിഷയെ കൊലപ്പെടുത്തിയഷശേഷം പ്രതിയായ അമിര്‍ ഉള്‍ ഇസ്ലാം രക്ഷപ്പെട്ടത് ഓട്ടോറിക്ഷയിലെന്ന് സാക്ഷിമൊഴിയുള്ളതായി പൊലീസ്. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ മുഖ്യസാക്ഷിയായേക്കും. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജിഷയുടെ വീടിനു സമീപം പശുവിനെ മേയ്ച്ച ആളും അമീറിനെ കണ്ടതായാണ് വിവരം. അതേസമയം, ജിഷയുടെ അമ്മ രാജേശ്വരിയമ്മയെ പൊലീസ് ചോദ്യം ചെയ്യണമെന്ന് അച്ഛന്‍ പാപ്പു. രാജേശ്വരി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും ജിഷയുടെ അച്ഛന്‍ പാപ്പു പറഞ്ഞു. അമീര്‍ ഉല്‍ ഇസ്്്‌ലാമിനെ ജിഷയ്ക്ക് പരിചയമുണ്ടായിരുന്നോ എന്ന് അറിയില്ല. ജിഷയുടെ പേരില്‍ ലഭിക്കുന്ന സഹായങ്ങള്‍ തനിക്കൂടെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പു കളക്ടര്‍ക്ക് കത്ത് നല്‍കി. ഭീഷണിയുണ്ടെന്ന് ജിഷ പലതവണ സൂചിപ്പിച്ചിരുന്നതായി അച്ഛന്‍ പാപ്പു പറഞ്ഞു. പക്ഷേ ആരാണെന്ന് പറഞ്ഞിട്ടില്ല. ജിഷ കിടക്കയില്‍ കത്തി സുക്ഷിച്ചതും വസ്ത്രത്തില്‍ ക്യാമറ ഘടിപ്പിച്ചതും ഈ ഭീഷണിയെ തുടര്‍ന്നാണ്. അമ്മ രാജേശ്വരിക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാമെന്നും പാപ്പു പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.