നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും; എന്‍എസ്ജി അംഗത്വത്തിനായി ചൈനയുടെ പിന്തുണ തേടും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനത്തെ ചൈന എതിര്‍ക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുകയും ഇതിന് പിന്തുണ തേടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കൂടിക്കാഴ്ച നടക്കുന്നത്. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് ഫ്രാന്‍സ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തഷ്‌ക്കന്റില്‍ ഇന്നാരംഭിക്കുന്ന ഷാങ്ഹായ് കോ ഓപ്പറേഷന്റെ വാര്‍ഷിക യോഗത്തോടനുബന്ധിച്ചാണ് മോദി ജിംങ്പിങ്ങഉമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയ്ക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നതില്‍ ചൈന പരോക്ഷ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നുവെങ്കിലും ക്രിയ്താമകമായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന ചൈന വ്യക്തമായിക്കിയിരുന്നു.

© 2022 Live Kerala News. All Rights Reserved.