കസബയുടെ മൂന്നാമത്തെ പോസ്റ്റര്‍ എത്തി; ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല

കൊച്ചി: മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന കസബയുടെ മൂന്നാമത്തെ പോസ്റ്ററെത്തി. മറ്റ് പോസ്റ്ററുകളിലേതെന്ന പോലെ പൊലീസ് യൂണിഫോമിലാണ് മമ്മൂട്ടി മൂന്നാമത്തെ പോസ്റ്ററിലും എത്തുന്നത്. മമ്മൂട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

1

ആദ്യത്തെ രണ്ട് പോസ്റ്ററുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വന്‍ ‘സ്വീകരണം’ ലഭിച്ചിരുന്നു. കസബയുടെ പോസ്റ്ററുകളെ ട്രോളര്‍മാര്‍ വെറുതെ വിടാതെ പിന്തുടര്‍ന്നതോടെയായിരുന്നു സോഷ്യല്‍ മീഡിയായില്‍ പോസ്റ്ററിന് വലിയ പ്രചാരം ലഭിച്ചത്.

4

ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ പോസ്റ്ററിന്റെ വിടാതെ കൂടിയിരിക്കുകയാണ് ട്രോളര്‍മാര്‍. ആദ്യ പോസ്റ്ററുകള്‍ക്ക് നല്‍കിയ അതേ സ്വീകരണമാണ് മൂന്നാം പോസ്റ്ററിനും ട്രോളന്മാര്‍ നല്‍കിയിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.