ഇന്ത്യക്കാരായ രണ്ട് യുവാക്കള്‍ അമേരിക്കയില്‍ മുങ്ങി മരിച്ചു; രണ്ടു പേരുടേയും മരണം വ്യത്യസ്ത അപകടങ്ങളില്‍

വാഷിങ്ടണ്‍: ഇന്ത്യക്കാരായ രണ്ട് യുവാക്കള്‍ അമേരിക്കയില്‍ വ്യത്യസ്ഥ അപകടത്തില്‍ മുങ്ങി മരിച്ചു. അരിസോണയില്‍ ടിസിഎസില്‍ പ്രവര്‍ത്തിക്കുന്ന ശ്രീദത്ത(25), പിജി വിദ്യാര്‍ത്ഥിയായ പി. നരേഷ്(24) എന്നിവരാണ് മരിച്ചത്. വിനോദ സഞ്ചാരത്തിനായി സുഹൃത്തുക്കള്‍ക്കൊപ്പം പോയ ശ്രീദത്ത വെള്ളച്ചാട്ടത്തിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് മുങ്ങി മരിച്ചത്. ഹൈദരാബാദിലെ വനസ്ഥലീപുരം സ്വദേശിയാണ്. അഞ്ച് വര്‍ഷം മുന്‍പാണ് ശ്രീദത്ത അരിസോണ സര്‍വകലാശാലയില്‍ പഠിക്കാനായി അമേരിക്കയിലേക്ക് പോയത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ടി.സി.എസില്‍ ജോലി ലഭിക്കുകയായിരുന്നു. അടുത്ത മാസം നാട്ടിലേയ്ക്ക് വരാനിരക്കേയായിരുന്നു ദുരന്തം.

കാലിഫോര്‍ണിയയിലെ ലിവര്‍ മോര്‍ നദിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുമ്പോള്‍ പുഴയിലേക്ക് മറിഞ്ഞ് വീണാണ് നരേഷ് മരിക്കുന്നത്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ ബന്ദിപ്പാളേമിലാണ് നരേഷിന്റെ സ്വദേശം. രണ്ടാംവര്‍ഷ എം.എസ് വിദ്യാര്‍ത്ഥിയായ നരേഷിന്റേത്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

© 2022 Live Kerala News. All Rights Reserved.