കിംസില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു

തിരുവനന്തപുരം: കിംസ് ആശുപത്രിയും കേരളാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയും ചേര്‍ന്ന്  ദുരന്തനിവാരണത്തെപ്പറ്റി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ പോലെയുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നതാണെന്നും, ഇത്തരം സെമിനാറുകള്‍ ജനങ്ങള്‍ക്ക് അറിവ് നല്‍കാന്‍ ഉപകരിക്കുന്നതാണെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാരുമായി ചേര്‍ന്ന് കൂടുതല്‍ ദുരന്ത നിവാരണ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കിംസ് ചെയര്‍മാന്‍ ഡോ. എം ഐ സഹദുള്ള പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.