പന്ത്രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം സുഖിച്ച് കഴിഞ്ഞുവന്ന മധ്യവയസ്‌കന്‍ പിടിയില്‍; മുതിര്‍ന്ന പെണ്‍കുട്ടി രണ്ട് തവണ പ്രസവിച്ചു; പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി

വാഷിങ്ടന്‍: പന്ത്രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം ദുരൂഹസാഹചര്യത്തില്‍ കഴിഞ്ഞുവന്നിരുന്ന മധ്യവസയസ്‌കനാണ് അറസ്റ്റിലായത്. പെന്‍സില്‍വേനിയയിലെ ഫീസ്റ്റര്‍വില്‍ നഗരത്തിലാണ് സംഭവം. കൂട്ടത്തിലുള്ള മുതിര്‍ന്ന പെണ്‍കുട്ടിയില്‍ ഇയാള്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ബാക്കി ഒമ്പതു പേര്‍ ഈ പെണ്‍കുട്ടിയുടെ സഹോദരിമാരാണെന്നും സംശയമുണ്ട്. രണ്ടു കുട്ടികളുടെ മാതാവായ പെണ്‍കുട്ടിക്ക് 18 വയസ്സായിട്ടേയുള്ളൂ. ഈ കുട്ടിയെ നാലു വര്‍ഷം മുന്‍പ് അവളുടെ മാതാപിതാക്കള്‍ ഇയാള്‍ക്കു ‘സമ്മാനമായി’ നല്‍കിയതാണെന്നു പൊലീസ് പറഞ്ഞു. അവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അയല്‍ക്കാരുടെ പരാതിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം താമസിച്ചിരുന്ന ലീ കപ്‌ലാന്‍ എന്ന അന്‍പതൊന്നുകാരന്‍ പിടിയിലാവുന്നത്. മറ്റു കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവോയെന്നു വ്യക്തമല്ല. സാമ്പത്തിക ബാധ്യതകളില്‍നിന്നു രക്ഷിച്ചതിന്റെ പ്രതിഫലമായിട്ടാണു മകളെ കപ്‌ലാനു സമ്മാനമായി നല്‍കിയതെന്ന് അവളുടെ മാതാപിതാക്കള്‍ പൊലീസിനോടു പറഞ്ഞു. 14 വയസ്സില്‍ അവള്‍ ഗര്‍ഭിണിയായി. മറ്റ് പെണ്‍കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയമാരാക്കാന്‍ പൊലീസ് നടപടി തുടങ്ങി.

© 2022 Live Kerala News. All Rights Reserved.