ബാലതാരങ്ങള്‍ മാത്രം അഭിനയിക്കുന്ന മഡ്മസ പ്രദര്‍ശനത്തിനൊരുങ്ങി; കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്ക്

കൊച്ചി: ആര്യ ഫിലീംസിന്റെ ബാനറില്‍ ജയന്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബാലതാരങ്ങള്‍ മാത്രം വേഷമിടുന്ന മഡ്മസ പ്രദര്‍ശനത്തിനൊരുങ്ങി. പ്രണവ്,അഗ്‌നി തീര്‍ഥ്,അഭിനന്ദ്,ഹൃദയ്,അപ്പു പ്രണവ്,രാഹുല്‍,സച്ചിന്‍,ഹരി മാരാര്‍,വിപിന്‍ മോഹന്‍,നന്ദന,ശ്രീലക്ഷമി എന്നിവരാണ് അഭിനയതാക്കള്‍. ചെളിയിലെ കളി എന്നാണ് മഡ്മസ എന്ന വാക്കിന്റെ അര്‍ത്ഥം. ഗ്രാമത്തിലെ കൊയ്ത്തുകഴിഞ്ഞ പാടത്തെ കുട്ടികളുടെ നാടന്‍ പന്തുകളിയും തുടര്‍ന്നുണ്ടാകുന്ന രസഹരമായ മുഹൂര്‍ത്തങ്ങളുമാണ് ചിത്രം പറയുന്നത്. എംടി വാസുദേവന്‍ നായര്‍,കമല്‍,ടിഎ റസാഖ്, എന്നിവര്‍ക്കൊപ്പം സഹകരിച്ച ജയന്‍രാജ് ആദ്യമായി ഒരുക്കുന്ന ചിത്രമാണ് മഡ്മസ്. അനില്‍ നാരായണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനരചനകെ ജയകുമാര്‍,സംഗീതംമോഹന്‍ സിത്താര,ആലാപനം
നജീം അര്‍ഷാദ്,ജോയ്‌സ് സുരേന്ദ്രന്‍,എഡിറ്റര്‍ഷിജാസ് പി യൂനസ്. ഒറ്റപ്പാലത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

© 2022 Live Kerala News. All Rights Reserved.