കര്‍ണ്ണാടകയില്‍ സ്‌കൂള്‍ വാനില്‍ സ്വകാര്യ ബസ്സിടിച്ച് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചു; മരണം തട്ടിയെടുത്തത് ഏഴിനും പതിമുന്നിനും ഇടയില്‍ പ്രായമുള്ള കുഞ്ഞുങ്ങളെ

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ ഉഡുപ്പികുന്ദാപുര ദേശീയപാതയിലാണ് നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് സ്‌കൂള്‍ വാനില്‍ ഇടിച്ച് എട്ട് വിദ്യാര്‍ഥികള്‍ മരിച്ചത്. സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുകയായിരുന്ന വാനില്‍ ബക്തക്കലില്‍ നിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു. ആറ് പേര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്ദാപുരയിലെ ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ ഏഴിനും 13 വയസ്സിനും ഇടയിലുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വാനില്‍ 16 ഓളം കുട്ടികള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച കുട്ടികള്‍ എട്ട് പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണമായും തകര്‍ന്നു. വാന്‍ ഡ്രൈവറുടെ നിലയും ഗുരുതരമായിത്തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.