തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷ ഉദ്യോഗസ്ഥന്റെ തോക്ക് പിടിച്ചുവാങ്ങി ഡൊണാള്‍ഡ് ട്രംപിനെ വെടിവെയ്ക്കാന്‍ ശ്രമം; പിടിയിലായത് ബ്രിട്ടീഷ് വംശജനായ 19കാരന്‍

ലോസ് ഏഞ്ചല്‍സ്: തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെ ബ്രിട്ടീഷ് വംശജനായ 19 കാരന്‍ വധിക്കാന്‍ ശ്രമിച്ചത്. തെരഞ്ഞെടുപ്പ് റാലിക്കിടെ നടന്ന വധശ്രമം പോലീസ് പരാജയപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍നിന്നു തോക്ക് പിടിച്ചുവാങ്ങി ആക്രമിക്കാനാണ് യുവാവ് ശ്രമിച്ചത്. മൈക്കള്‍ സാന്റ്‌ഫോര്‍ഡ് എന്നാണ് ഇയാളുടെ പേരെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 18 മാസങ്ങള്‍ക്ക് മുമ്പാണ് ഇയാള്‍ യുഎസിലെ ന്യൂജേഴ്‌സിയിലെത്തിയത്. ട്രംപ് പങ്കെടുക്കുന്ന ഫിനിക്‌സിലെ റാലിയില്‍ പങ്കെടുക്കുന്നതിനുള്ള ടിക്കറ്റും ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തു. അമേരിക്കയില്‍ നിന്ന് മുസ്ലിങ്ങളെ പൂര്‍ണ്ണമായി തുരത്തണമെന്നുള്‍പ്പെടെ മുസ്ലിംവിരുദ്ധ പ്രസ്താവനയിലൂടെ കുപ്രസിദ്ധി നേടിയ ആളാണ് ട്രംപ്.

© 2022 Live Kerala News. All Rights Reserved.