22കാരിയെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട കേസ് ഒതുക്കിതീര്‍ക്കാന്‍ കുടുംബത്തിനു മേല്‍ സമ്മര്‍ദ്ദം; ഇര സ്വന്തം മുറിയില്‍ തൂങ്ങിമരിച്ചു

ന്യൂഡല്‍ഹി: 24കാരനും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്ത കേസ് കോടതിയില്‍ നില്‍ക്കേ 22 കാരിയായ യുവതി വീട്ടിലെ സ്വന്തം മുറിയില്‍ തൂങ്ങിമരിച്ചു. ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ വീട്ടിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്. കുറ്റവാളിയുടെ കുടുംബം കോടതിക്ക് പുറത്ത് പ്രശ്‌നം തീര്‍ക്കാന്‍ ആവശ്യപ്പെട്ട് തനിക്കും കുടുംബത്തിനും സമ്മര്‍ദ്ദം ഉണ്ടാക്കുന്നതായിട്ടാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.

രാത്രിയില്‍ മുറിയില്‍ കയറി വാതില്‍ പൂട്ടിയ ശേഷം പെണ്‍കുട്ടിയെ പിറ്റേന്ന് രാവിലെ തൂങ്ങി നില്‍ക്കുന്ന രീതിയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വാതിലില്‍ മുട്ടിയ മാതാവ് പ്രതികരണമില്ലെന്ന് കണ്ടതോടെ വീട്ടുകാരെ അറിയിക്കുകയും എല്ലാവരും ചേര്‍ന്ന് വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കടക്കുകയുമായിരുന്നു.

© 2022 Live Kerala News. All Rights Reserved.