കണ്ണൂര്‍ വടക്കുമ്പാട് സിപിഎം ബ്രാഞ്ച് ഓഫീസിന് തീയിട്ടു; ഓഫീസും ഫര്‍ണീച്ചറുകളും കത്തി നശിച്ചു; ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ആരോപണം

തലശ്ശേരി: കണ്ണൂരില്‍ വടക്കുമ്പാട് സിപിഎം ബ്രാഞ്ച് ഓഫീസിന് തീയിട്ടു. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഓഫീസും ഫര്‍ണീച്ചറുകളും പൂര്‍ണ്ണമായി കത്തി നശിച്ചു. ആര്‍എസ്എസാണ് സംഭവത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

© 2022 Live Kerala News. All Rights Reserved.