യോഗ മതപരമായ ആചാരമല്ല; രാജ്യത്തെ ഒന്നിപ്പിക്കുന്ന ഘടകം; യോഗയുടെ ഗുണങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി

ചണ്ഡീഗഡ്: യോഗ ഒരു മതപരമായ ആചാരം അല്ലെന്നും രാജ്യത്തെ അംഗീകരിപ്പിക്കുന്ന ഘടകമായതിനാല്‍ അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടാമത് അന്താരാഷ്ട്ര യോഗദിനാചരണത്തിന്റെ ഭാഗമായി ചണ്ഡീഗഡില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും യോഗ അഭ്യസിക്കാം. യോഗയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്നവരെ ആചരിക്കുന്നതിനായി അടുത്ത യോഗ ദിനം മുതല്‍ രണ്ട് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മോഡി പറഞ്ഞു. യോഗ ഒരു ജനകീയ മുന്നേറ്റമായി മാറിയെന്ന് മോദി അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര യോഗദിനം എന്ന ആശയത്തിന് ആഗോളതലത്തില്‍ തന്നെ വലിയ സ്വീകരണമാണ് ലഭിച്ചത്. എന്നാല്‍ യോഗയുടെ ഗുണങ്ങള്‍ അംഗീകരിക്കാന്‍ ഇപ്പോഴും ചിലര്‍ തയ്യാറല്ല. മോഡി പറഞ്ഞു. യോഗദിനത്തിന് ലോകത്തിന്റെ മുഴുവന്‍ പിന്തുണയുണ്ട്. യോഗ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം നിലനില്‍ക്കുന്നില്ല. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും യോഗ ചെയ്യാവുന്നതാണ്. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരും ഇന്ന് യോഗയുടെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നുണ്ട്. മോഡി ചൂണ്ടിക്കാട്ടി. സൂര്യനോട് ഭൂമി ഏറ്റവും അടുത്തുവരുന്ന ദിവസമാണ് ജൂണ്‍ 21. വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനം. ഇക്കാരണം കൊണ്ടാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കുന്നതെന്നും മോദി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.