പ്രതിരോധ-വ്യോമയാന മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം; ഔഷധ മേഖലയില്‍ 74 ശതമാനം; കേന്ദ്രസര്‍ക്കാറിന്റെ തന്ത്രപരമായ നീക്കം

ന്യൂഡല്‍ഹി: പ്രതിരോധ-േവ്യാമയാന മേഖലകളില്‍ 100 ശതമാനവും ഔഷധ മേഖലയില്‍ 74 ശതമാനംം വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പച്ചക്കൊടി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിലെ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിന് വിദേശ നിക്ഷേപകര്‍ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. പുതുതായി തുടങ്ങുന്ന ഫാര്‍മസ്യൂട്ടിക്കല്‍ പദ്ധതികള്‍ക്ക് 100 ശതമാനം വിദേശ നിക്ഷേപം നേരത്തെ തന്നെ അനുവദിച്ചിരുന്നു. വ്യോമയാന രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപവും അനുവദിച്ചിട്ടുണ്ട്. നേരത്തെ ഇത് 49 ശതമാനം മാത്രമായിരുന്നു. സുപ്രധാനമായ പ്രതിരോധ മേഖലയില്‍ 100 ശതമാനം ഓഹരിയും വിദേശി നിക്ഷേപകര്‍ക്ക് കൈക്കലാക്കാം. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് രഘുറാം രാജന്‍ പടിയിറക്കം വിപണിയില്‍ അലയൊലികള്‍ ഉണ്ടാക്കിയിരിക്കെ വിദേശ നിക്ഷേപകര്‍ പിന്‍വലിയാതിരിക്കാനാണ് കേന്ദ്രത്തിന്റെ തന്ത്രപരമായ നീക്കം. പ്രതിരോധമുള്‍പ്പെടെ തന്ത്രപ്രധാന മേഖല വിദേശികള്‍ക്ക് തീറെഴുതുന്നതോടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

© 2022 Live Kerala News. All Rights Reserved.