രണ്ടു വയസ്സുള്ള മകളുടെ മുന്നിലിട്ട് യുവതിയെ പിതാവ് കുത്തിക്കൊന്നു;നിസാര പ്രശ്‌നങ്ങളെ ചൊല്ലിയുള്ള കലഹത്തില്‍ പ്രകോപിതനായ സുര ഭാര്യയെ കുത്തുകയായിരുന്നു

ഔറംഗബാദ്: രണ്ടു വയസ്സുള്ള മകളുടെ മുന്നിലിട്ട് യുവതിയെ കുത്തിക്കൊന്ന ശേഷം പിതാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. നിസാര പ്രശ്‌നങ്ങളെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ കലഹമുണ്ടാകുകയും പ്രകോപിതനായ സുര ഭാര്യയെ കുത്തുകയുമായിരുന്നു. ആറു വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് അഞ്ചു വയസ്സുള്ള മറ്റൊരു മകള്‍ കൂടിയുണ്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദിനു സമീപം ജാല്‍നയില്‍ ഞയറാഴ്ച രാവിലെയാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. അശോക് ലഖന്‍ലാല്‍ സുര (35) ആണ് ഭാര്യ പൂജ(25)യെ കൊലപ്പെടുത്തിയത്.

പ്രതിക്കൊപ്പം വീട്ടിലെത്തിയ പൊലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടന്ന മൃതദേഹം ജാല്‍ന സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ പലചരക്ക് മൊത്ത കച്ചവടത്തില്‍ പങ്കാളിയായ സുര അമിത മദ്യപാനിയായിരുന്നുവെന്നും ഡീ അഡീക്ഷന്‍ കൗണ്‍സിലിന് വിധേയനായിട്ടുള്ള ആളാണെന്നും പൊലീസ് പറഞ്ഞു. ഭാര്യയെ ആക്രമിച്ച ശേഷം സുര പൊലീസ് സ്‌റ്റേഷനിലേക്ക് പോവുകയായിരുന്നു. അമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട രണ്ടു വയസ്സുകാരി മുത്തശ്ശിയെ വിവരം അറിയിച്ചു. അപ്പോഴേക്കും യുവതി മരിച്ചു.

© 2022 Live Kerala News. All Rights Reserved.