എന്‍ജിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് തൃപ്പൂണിത്തുറ സ്വദേശി വി. രാം ഗണേഷിന്; ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി

കൊച്ചി: എന്‍ജിനീയറിംഗ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് എറണാകുളം തൃപ്പൂണിത്തുറ സ്വദേശി വി. രാം ഗണേഷിനാണ്. ആദ്യ പത്ത് റാങ്കുകളും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. തിരുവല്ല സ്വദേശി അക്ഷയ് ആനന്ദിനാണ് രണ്ടാം റാങ്ക്. മൂന്നാം റാങ്ക് അശ്വിന്‍ എസ് നായര്‍(തിരുവനന്തപുരം) ശ്രീജിത് എസ്. നായര്‍, അതുല്‍ ഗംഗാധരന്‍, മുഹമ്മദ് അബ്ദുല്‍ മജീദ്, ജോര്‍ഡി ജോസ്, രാം കേശവ്, റിതേഷ് കുമാര്‍, റോഷിന്‍ റാഫേല്‍ എന്നിവര്‍ക്ക് ആദ്യ പത്തുറാങ്കുകള്‍. വിദ്യാഭ്യസമന്ത്രി സി. രവീന്ദ്രനാഥാണ് എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് റാങ്ക് പട്ടിക പ്രഖ്യാപിച്ചത്.

എസ്‌സി വിഭാഗത്തില്‍ പി.ഷിബു ഒന്നാം റാങ്കും വി.എം.ഋഷികേശ് രണ്ടാം റാങ്കും നേടി. എസ്ടി വിഭാഗത്തില്‍ എസ്.ആദര്‍ശ്, എസ്.നിമിത എന്നിവരും റാങ്കുകള്‍ സ്വന്തമാക്കി. എന്‍ജിനീയറിങ് പ്രവേശനത്തിന് അടുത്ത വര്‍ഷം മുതല്‍ എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍നിന്നും അപേക്ഷിക്കാം. പരീക്ഷയ്ക്ക് ഒഎംആര്‍ ഷീറ്റില്‍ പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കും. ഇതിനായി ഐടി അധ്യാപകരെ പരിശീലനത്തിനായി ചുമതലപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.