കാബൂളില്‍ ചാവേറാക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു

കാബൂള്‍: അഫ്ഗാനിസ്താനില്‍ തലസ്ഥാന നഗരമായ കാബൂളില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നേപ്പാളി സുരക്ഷാ ഗാര്‍ഡുകള്‍ സഞ്ചരിച്ച മിനി ബസിനു നേര്‍ക്കായിരുന്നു ആക്രമണം. ജലാലാബാദിലേക്ക് പോകുകയായിരുന്നു മിനി ബസ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

വിശുദ്ധ റമദാന്‍ മാസം ആരംഭിച്ചതിനു ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്. വിദേശ കമ്പനികളുടെ സുരക്ഷ ജീവനക്കാരെ തന്നെയാണ് അക്രമി ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. ബസ് വരുന്നത് കാത്തിരുന്ന ശേഷമാണ് അക്രമി സ്‌ഫോടനം നടത്തിയത്. കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് സെദിഖ് സിദ്ദിഖി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.