മറ്റാരെക്കാളും നന്നായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ജോലി തനിക്ക് ചെയ്യാന്‍ കഴിയും; മോദി സര്‍ക്കാറിനെ കളിയാക്കിയ എഎപിക്ക് ചേതന്‍ ഭഗതിന്റെ മുറുപടി

ന്യൂഡല്‍ഹി: മറ്റാരെക്കാളും നന്നായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ ജോലി തനിക്കു ചെയ്യാന്‍ കഴിയുമെന്ന്് ചേതന്‍ ഭഗത്. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ നിയമനവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാറിനെ കളിയാക്കിയ എഎപിക്ക് എഴുത്തുകാരന്‍ ചേതന്‍ ഭഗത് നല്‍കിയ മറുപടി.ബി.ജെ.പി ചേതന്‍ ഭഗതിനെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി നിയമിക്കണമെന്ന് എ.എ.പി വക്താവ് രാഘവ് ചന്ദ പറഞ്ഞിരുന്നു. അനുപംഖേറിനെ ഐ.എസ്.ആര്‍.ഒ ചീഫായും ഏക്‌നാഥ് കദ്‌സെയെ എന്‍.ഐ.എ ചീഫായും നിയമിക്കണമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.

തനിക്കു ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തോടു താല്‍പര്യമില്ലെന്നു വ്യക്തമാക്കിയ ചേതന്‍ ഭഗത് എ.എ.പിയുടെ ബുദ്ധിശൂന്യരായ അംഗങ്ങള്‍ പറയുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കണമെന്നും ട്വിറ്ററിലൂടെ നിര്‍ദേശിച്ചു. തന്റെ തൊഴില്‍ പരിചയം കാരണം തനിക്കു സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും പണസംബന്ധമായ നയങ്ങളെക്കുറിച്ചും നല്ല അറിവുണ്ടെന്നും ചേതന്‍ ഭഗത് വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.